Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്നൌ : ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന കാര്യം ശങ്കര്‍ ദയാല്‍ ശര്‍മ്മക്ക് അറിയാമായിരുന്നുവെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു.അന്നത്തെ രാഷ്ട്രപതിയായിരുന്നു ശങ്കര്‍ ദയാല്‍ ശര്‍മ്മ.സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ 1992 ഡിസംബര്‍ ആറിന് പള്ളി പൊളിക്കാന്‍ തീരുമാനിച്ചതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ താനും മറ്റ് സമാജ് വാദി പാര്‍ട്ടി നേതാക്കളും രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയെ സന്ദര്‍ശിച്ചിരുന്നുവെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് കത്തു നല്‍കിയിരുന്നതായും മുലായം വ്യക്തമാക്കി.അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന് താന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍, പള്ളി എന്തായാലും തകര്‍ക്കപ്പെടുമെന്നും, ഇക്കാര്യം നിങ്ങള്‍ ആരോടും പറയരുതെന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും മുലായം കൂട്ടിച്ചേര്‍ത്തു.
Leave a Reply