Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗര്‍ഭിണികള്‍ രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് കുഞ്ഞുങ്ങളിൽ രക്താർബുദത്തിന് സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട് . യു.കെയിലെ അമേരിക്കൻ ജേർണൽ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻറ് ജെമ്മോളജി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത് .ഇതിനായി ഇവർ നടത്തിയ 20 വ്യത്യസ്ഥ പഠന റിപ്പോർട്ടുകൾ പ്രകാരം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത് . ദിവസത്തിൽ രണ്ട് കപ്പിലധികം കാപ്പികുടിക്കുന്നവരിൽ 60 ശതമാനവും നാലോ അധിലതികാമോ കുടിക്കുന്നവരിൽ 72 ശതമാനവുമാണ് രോഗ സാധ്യത കണ്ടെത്തിയിരിക്കുന്നത്.കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ് ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നത്. കാപ്പിയുടെ ഉപയോഗം മൂലം ഗര്‍ഭിണികളുടെ ശരീരത്തില്‍ എത്തുന്ന കഫീനിന്റെ അളവ് പ്രതിദിനം 200 മില്ലീഗ്രാമില്‍ കൂടരുതെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത് .ദിവസത്തിൽ ഒരുകപ്പോ അല്ലെങ്കിൽ
പകുതിയോ കാപ്പിയാക്കി ചുരുക്കി കുടിക്കുകയാണെങ്കിൽ കഫീന്റെ അളവിനെ കുറയ്ക്കാൻ സാധിക്കുമെന്നാണ് ഇവർ ശുപാർശ ചെയ്യുന്നത്.
–
Leave a Reply