Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭുവനേശ്വര്‍ :ഏഴു വയസ്സുകാരിയെ 16 വയസ്സുകാരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ റംഗഹുഡി വില്ലേജിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മാനഭംഗശ്രമത്തെ എതിര്‍ത്ത ഏഴു വയസ്സുകാരിയെ 16 വയസ്സുകാരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിനടുത്തുള്ള കുന്നിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് കൊടുത്ത പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പ്രതിയെ ശനിയാഴ്ച ജുവനൈല്‍ കോര്‍ട്ടില്‍ ഹാജരാക്കും.
Leave a Reply