Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 12:53 pm

Menu

Published on March 22, 2017 at 2:30 pm

പാട്ടുകളുടെ പകര്‍പ്പവകാശം; ഇളയരാജയെക്കെതിരെ വിമര്‍ശനവുമായി സലിം കുമാര്‍

music-copy-right-issue-salim-kumar-ilayaraja

തിരുവനന്തപുരം: പാട്ടുകളുടെ പകര്‍പ്പവകാശം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി നടന്‍ സലിം  കുമാര്‍. തന്റെ പാട്ടുകള്‍ ഇനി പെതുവേദികളില്‍ വേദികളില്‍ പാടരുതെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിനും ഗായിക കെ.എസ് ചിത്രയ്ക്കും നോട്ടീസ് അയച്ച സംഗീതസംവിധയാകന്‍ ഇളയരാജയുടെ നടപടിയെ സലിം കുമാര്‍ വിമര്‍ശിച്ചു.

‘അവര്‍ പാടട്ടെ; ഇസൈജ്ഞാനി വിളങ്ങട്ടെ ! ‘ എന്ന തലക്കെട്ടില്‍ മലയാള മനോരമ പത്രത്തിലെഴുതിയ ലേഖനത്തിലാണ് സലിം കുമാറിന്റെ പ്രതികരണം. ഇളയരാജയ്ക്കുള്ള കത്തിന്റെ രൂപത്തിലാണ് ലേഖനം. അങ്ങയുടെ ഈ പേരിനുപോലും ഒരുപാട് അവകാശികള്‍ ഉണ്ടെന്നും പണ്ണെപ്പുരത്തുകാരും ധര്‍മരാജന്‍ മാസ്റ്ററും പഞ്ചുഅരുണാചലവും വക്കീല്‍ നോട്ടീസുമായി വന്ന് ഇളയരാജ എന്ന പേര് ഉപയോഗിക്കരുത് എന്നു പറഞ്ഞാലത്തെ അവസ്ഥ എന്തായിരിക്കുമെന്നും സലിം കുമാര്‍ ലേഖനത്തില്‍ ചോദിക്കുന്നു.

എസ്.പി. ബാലസുബ്രഹ്മണ്യവും ചിത്രയും എസ്. ജാനകിയുമാകാം അങ്ങയുടെ പാട്ടുകള്‍ ഭൂരിഭാഗവും പാടിയിരിക്കുക. അവര്‍ക്കും ആ പാട്ടുകളുടെ വിജയത്തില്‍ തീര്‍ച്ചയായും പങ്കുണ്ടെന്നും അതുകൊണ്ടാകാം ഓസ്‌കര്‍ അവാര്‍ഡിനു സംഗീതസംവിധായകരെ പരിഗണിക്കുമ്പോള്‍ സായിപ്പ് ഗാനരചയിതാവിനെയും ഗായകനെയും ഈ അവാര്‍ഡിന്റെ കൂടെ പരിഗണിക്കുന്നതെന്നും സലിം കുമാര്‍ ചൂണ്ടിക്കാട്ടി.

അങ്ങ് ട്യൂണ്‍ ചെയ്ത ഗാനങ്ങളുടെ പകര്‍പ്പവകാശം അങ്ങയുടെ കയ്യിലാണ്. പക്ഷേ അവിടെയൊരു ധാര്‍മ്മികതയുടെ പ്രശ്നമില്ലേയെന്നും സലിംകുമാര്‍ ചോദിക്കുന്നു.

ഏതോ പാവം പ്രൊഡ്യൂസറുടെ ചെലവില്‍, ഏതോ ഒരു ഹോട്ടല്‍ മുറിയിലിരുന്ന്, അലക്‌സാണ്ടര്‍ ടിബെയിന്‍ എന്ന പാരിസുകാരന്‍ സായിപ്പ് നിര്‍മിച്ച ഹാര്‍മോണിയം വച്ച്, ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും പോലുള്ളവര്‍ സൃഷ്ടിച്ച രാഗങ്ങള്‍ കടമെടുത്ത്, കണ്ണദാസനെപ്പോലെ, പുലിമൈപിത്തനെ പോലെ, വൈരമുത്തുവിനെ പോലെ, ഞങ്ങളുടെ ഒ.എന്‍.വി സാറിനെ പോലെ ഉള്ളവരുടെ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചു ഗാനങ്ങള്‍ സൃഷ്ടിച്ച് അതിന്റെ പകര്‍പ്പവകാശം കോര്‍പറേറ്റ് കമ്പനികള്‍ക്കു മറിച്ചുവില്‍ക്കുമ്പോള്‍ അതിന്റെ പങ്ക് മേല്‍പറഞ്ഞവര്‍ക്കു കൊടുക്കാറുണ്ടോയെന്നും സലിം കുമാര്‍ ലേഖനത്തില്‍ ചോദിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News