Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : സംഗീതാചാര്യന്‍ വി. ദക്ഷിണാമൂര്‍ത്തി യാത്രയായി. സംഗീത തപസ്യയില്‍ ജീവിച്ച ‘സ്വാമി’യുടെ വിയോഗം 94ം വയസിലും സംഗീതലോകത്തിന് തീരാനഷ്ടമായി. ചെന്നൈ മൈലാപൂരിലെ വീട്ടില്‍ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച ചെന്നൈയില്‍.. …..പാര്‍വ്വതി അമ്മാളുടേയും ഡി.വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് ദക്ഷിണാമൂര്‍ത്തി ജനിച്ചത്. അമ്മയാണ് ആദ്യഗുരു. പിന്നീട് തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. അമൃതം പൊഴിക്കുന്ന അനശ്വര ഗാനങ്ങള്‍ക്ക് ഈണമിട്ട ശുദ്ധസംഗീതത്തിന്റെ ആചാര്യനായിരുന്നു അദ്ദേഹം . 125-ലധികം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാളം, തമിഴ്,ഹിന്ദി എന്നീ ഭാഷകളിലാണത്. നല്ല തങ്ക ആണ് ആദ്യചിത്രം. മിഴികള്‍ സാക്ഷിയാണ് അവസാന ചിത്രം. ആശാദീപം, ചന്ദ്രോല്‍സവം എന്നീ ചിത്രങ്ങളില്‍ ചെറിയ റോളുകളില്‍ അഭിനയിക്കുകയും ചെയ്തു.സ്വാതിതിരുനാള്‍ പുരസ്‌കാരം, ‘സംഗീത സരസ്വതി’ പുരസ്‌കാരം, ജെ.സി.ഡാനിയല്‍ പുരസ്‌കാരം, 1971-ല്‍ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാനസര്‍ക്കാറിന്റെ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Leave a Reply