Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ആന്‍റി പൈറസി സെല്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ കടയുടമകൾക്കെതിരെ കേസ്സെടുത്തു. മൊബൈല്‍ മെമ്മറി കാര്‍ഡുകളിലേക്ക് അനധികൃതമായി പാട്ടുകള്‍ പകര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് ആന്‍റി പൈറസി സെല്‍ എറണാകുളത്ത് നടത്തിയ റെയ്ഡിലാണ് വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. എറണാകുളം മേനകയില്‍ ജി.സി.ഡി.എ.കോംപ്ലക്‌സിലുള്ള സെല്‍ വേള്‍ഡ് മൊബൈല്‍ കടയുടമ നസീര്‍, പെന്‍റാമേനകയില്‍ വേള്‍ഡ് കമ്മ്യൂണിക്കേഷന്‍ കടയുടമ തനൂഫ്, ആലുവ ആര്‍.എസ്. റോഡിന് എതിരെയുള്ള മൊബൈല്‍ കിങ് എന്ന മൊബൈല്‍ കടയുടമ കരീം എന്നിവര്‍ക്കെതിരെയാണ് കേസ്.പകര്‍പ്പവകാശമുള്ള മലയാളം പാട്ടുകള്‍ മൊബൈല്‍ കടകളില്‍നിന്ന് മെമ്മറി കാര്‍ഡുകളിലേക്ക് പകര്‍ത്തിക്കൊടുക്കുന്നതായി സൗത്ത് ഇന്ത്യ ഡിജിറ്റല്‍ മ്യൂസിക് മാനേജ്‌മെന്‍റ് കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംസ്ഥാനത്താകമാനം തുടര്‍ന്നും മൊബൈല്‍ കടകളില്‍ റെയ്ഡ് തുടരുമെന്ന് ആന്‍റിപൈറസി സെല്‍ സൂപ്രണ്ട് അറിയിച്ചു.
Leave a Reply