Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗദി അറേബ്യന്‍ ചാനലിനെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി മനീഷ് തിവാരിയോട് ആവശ്യപ്പെട്ടു. മാനവികതയുടേയും വിശ്വ സൗഹൃദത്തിന്റേയും സന്ദേശം ജനഹൃദയങ്ങളിലെത്തിക്കാന്‍ ചാനലിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് റമസാന്‍ മാസങ്ങളില്‍ സൗദി ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടികള്‍ കണ്ടത്. ഈ വസ്തുതകള്‍ കണക്കിലെടുത്ത് ചാനല്‍ വീണ്ടും ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാനുള്ള അനുമതി നൽകണമെന്നും ഇ.ടി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Leave a Reply