Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:23 am

Menu

Published on October 3, 2013 at 12:45 pm

തിരൂരിൽ മുസ്‌ലിം ലീഗ് ഡി വൈ എഫ് ഐ കൂട്ടതല്ല്

muslim-league-vs-dyfi

തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ്‌ യൂണിറ്റിന്റെ തുടര്‍ പ്രവര്‍ത്തന പദ്ധതി തയാറാക്കുന്നതിന്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംഘര്‍ഷം. സംഭവത്തില്‍ നാലു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കും രണ്ടു യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഡി.വൈ.എഫ്‌.ഐ. തിരൂര്‍ ബ്ലോക്ക്‌ ട്രഷറര്‍ സി.ഒ. ബാബുരാജ്‌, തൃപ്രങ്ങോട്‌ സ്വദേശി ധനേഷ്‌, മംഗലം സ്വദേശി ആഷ്‌മി, എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകന്‍ ഭാഗ്യനാഥ്‌ എന്നിവരെ പെരിന്തല്‍മണ്ണ ഇ.എം.എസ്‌. ആശുപത്രിയിലും യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകരായ തിരുന്നാവായ മണ്ഡലം പ്രസിഡന്റ്‌ സിറാജുദ്ദീന്‍, സി.എം. അലിഹാജി എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇല്ലാത്ത ഡയാലിസിസ്‌ യൂണിറ്റ്‌ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കേന്ദ്രമന്ത്രി ജയറാം രമേശിനെകൊണ്ടു ഉദ്‌ഘാടനം ചെയ്ിച്ച സംയഭവത്തില്‍ തിരൂരില്‍ വിവിധ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിലായിരുന്നു. ഇതിനിടയിലാണു ഡയാലിസിസ്‌ യൂണിറ്റിന്റെ തുടര്‍ പ്രവര്‍ത്തന പദ്ധതി തയാറാക്കുന്നതിന്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ തിരൂര്‍ ജി.എം.യു.പി. സ്‌കൂളില്‍ യോഗം ചേര്‍ന്നത്‌.
നേരത്തെ സാംസ്‌കാരിക സമുച്ചയത്തിലാണു യോഗം ചേരാന്‍ തീരുമാനിച്ചതെങ്കിലും പിന്നീടു ജി.എം.യു.പി. സ്‌കൂളിലേക്കു മാറ്റുകയായിരുന്നു. നിരവധി ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരും യോഗത്തിനെത്തി. ഇ.ടി. മുഹമ്മദ്‌ ബഷീറിനെ കൂടാതെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, സി. മമ്മൂട്ടി എം.എല്‍.എ, കിഡ്‌നി വെല്‍ഫയര്‍ സൊസൈറ്റി ചെയര്‍മാന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി (എച്ച്‌.എം.സി.) പ്രവര്‍ത്തകരും മുസ്ലിംലീഗ്‌ പ്രവര്‍ത്തകരും ഒഴികെ മറ്റെല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും യോഗം ബഹിഷ്‌കരിച്ചു.
പതിനൊന്നോടെ യോഗം തുടങ്ങിയപ്പോള്‍ ഈങ്ങാപ്പുഴയിലെ സ്വകാര്യ സ്‌ഥാപനത്തിലെ ഡയാലിസിസ്‌ ഉപകരണങ്ങള്‍ കടംവാങ്ങി കൊണ്ടുവന്നു കേന്ദ്രമന്ത്രിയെ കൊണ്ടു ഉദ്‌ഘാടനം ചെയ്യിപ്പിച്ചതിനെ ചോദ്യംചെയ്‌തതോടെയാണു സംഘര്‍ഷമുണ്ടായത്‌. ഉന്തും തള്ളിലും തുടങ്ങിയ സംഘര്‍ഷം പന്നീടു കസേര ഏറിലേക്കുമാറി. തുടര്‍ന്നു ഡി.വൈ.എഫ്‌.ഐ-യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ മുഖാമുഖം ഏറ്റുമുട്ടി. തിരൂര്‍ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരെ മൈതാനിയില്‍ നിന്നു പുറത്താക്കി ഗേറ്റടച്ചു. ഇതോടെ യോഗ സ്‌ഥലത്തേക്കു കല്ലേറു തുടങ്ങി. ഈ സമയം യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ റോഡിലുള്ള ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കുനേരെ കസേരയും കല്ലുമെറിഞ്ഞു. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയ ശേഷം അവശേഷിച്ച മുസ്ലിംലീഗ്‌ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി 101 അംഗ പ്രവര്‍ത്തക സമിതിയും ഉപസമിതിയും രൂപീകരിച്ചു. ഡയാലിസിസ്‌ യൂണിറ്റിലേക്കു സ്വകാര്യ സ്‌ഥാപനത്തില്‍ നിന്ന്‌ ഉപകരണങ്ങള്‍ കൊണ്ടുവന്നു പ്രശ്‌നം വഷളാക്കിയതു കരാറുകാരനാണെന്നു മുസ്ലിംലീഗ്‌ നേതാക്കള്‍ ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published.

More News