Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭക്ഷണകാര്യത്തില്‍ മമ്മൂട്ടിയോളം ശ്രദ്ധ പുലര്‍ത്തുന്ന മറ്റൊരാള്‍ സിനിമാ ഇന്‍ഡസ്‌ട്രിയില്‍ കാണില്ല.ഭക്ഷണം എങ്ങനെ എത്രത്തോളം കഴിക്കാംഎന്നൊക്കെ വളരെ കൃത്യതോടെയും സൂക്ഷ്മതയോടെയും നോക്കിയാണ് മമ്മൂട്ടി കഴിയ്ക്കുന്നത്.മമ്മൂട്ടിക്ക് പ്രിയമുള്ള മറ്റൊരുകാര്യം അതിഥി സല്‍ക്കാരാമാണ്. അതുകൊണ്ട് തന്നെ ഭക്ഷണം കൊടുക്കുന്ന കാര്യത്തിലും ചില നിബന്ധനകൾ മമ്മൂട്ടിയ്ക്കുണ്ട്. മമ്മൂട്ടി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഏതെങ്കിലുമൊരു ദിവസം യൂണിറ്റിന് മൊത്തമായി മമ്മൂട്ടിയുടെ വക പ്രത്യേകമായി ഭക്ഷണം ഏര്‍പ്പെടുത്താറുണ്ട്. മമ്മൂട്ടിയ്ക്ക് അടുത്തു പരിചയമുള്ള കണ്ണൂര്‍ തളിപ്പറമ്പില്‍ പരമ്പരാഗതമായി കാറ്ററിങ് സര്‍വ്വീസ് നടത്തുന്ന പാലാസ് കിച്ചനിലെ അബ്ദുള്‍ ഖാദറിനെ ഷൂട്ടങ് നടക്കുന്നത് എവിടെയാണോ അവിടെ വിളിച്ചുവരുത്തും. എന്നിട്ടാണ് മൊത്തം ടീമംഗങ്ങള്‍ക്കും ഭക്ഷണം വച്ചുവിളമ്പുന്നത്. മമ്മൂട്ടിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം മട്ടന്‍ ബിരിയാണിയാണ്. യൂണിറ്റിന് സ്‌നേഹത്തോടെ മമ്മൂട്ടി വച്ചുണ്ടാക്കി നല്‍കുന്നതും മട്ടന്‍ ബിരിയാണിയാണ്. കൂടെ ചെറിയൊരു സപ്പോര്‍ട്ടിനായി ചിക്കന്‍ ഫ്രൈയും ഉണ്ടാകും.
Leave a Reply