Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 2:34 pm

Menu

Published on December 2, 2014 at 11:55 am

വെറും അഞ്ച് മിനിട്ടുകള്‍ കൊണ്ടാണ് തൻറെ വിധി അവർ തീരുമാനിച്ചതെന്ന് ശ്രീശാന്ത് !

my-fate-was-sealed-in-five-minutes-says-sreesanth

ദില്ലി: ഐപിഎല്‍ കോഴ കേസില്‍ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തം വിലക്കപ്പെട്ട താരമാണ് കേരളത്തിന്റെ പ്രിയപ്പെട്ട ശ്രീശാന്ത്. ശ്രീശാന്തിനെ ഒരു പോലീസ് ചാര്‍ജ്ജ് ഷീറ്റിൻറെ പേരില്‍ കളിയില്‍ നിന്ന് വിലക്കിയത് എന്‍ ശ്രീനിവാസനേയും സുനന്ദര്‍ രാമനേയും ഗുരുനാഥ് മെയ്യപ്പനേയും തഴുകാന്‍ വെമ്പിയ ബിസിസിഐ ആണ്. അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ഒരഭിമുഖത്തിൽ ഇതിനെതിരെ ശ്രീശാന്ത് തുറന്നടിച്ചു. വെറും അഞ്ച് മിനിട്ടുകള്‍ കൊണ്ടാണ് അവർ തൻറെ വിധി തീരുമാനിച്ചതെന്നും ഒരു ഗോഡ്ഫാദര്‍ ഇല്ലാതെ പോയതാണ് തന്റെ ദുര്‍വിധിക്ക് കാരണമെന്നും അഭിമുഖത്തിൽ ശ്രീശാന്ത് പറയുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കാൻ സാധിക്കാത്തതിൽ ശ്രീശാന്ത് ഇപ്പോള്‍ നിരാശനാണെന്ന് തോന്നിപ്പിക്കുന്ന വാക്കുളായിരുന്നു അഭിമുഖത്തിൽ പ്രകടമായത്.ബിസിസിഐക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തനിക്ക് അഞ്ച് മിനിട്ട് മാത്രമേ ലഭിച്ചുള്ളൂ എന്നും ബിസിസിഐ തന്നോട് അനീതി കാണിച്ചു എന്ന് പറഞ്ഞാല്‍ മതിയാകില്ല. അനീതിയേക്കാള്‍ അപ്പുറമാണതെന്നും ശ്രീ പറഞ്ഞു. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ വീട്ടില്‍ നിന്ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് അര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. പക്ഷേ എനിക്ക് അതില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇത് തന്നെ ഏറെ നിരാശപ്പെടുത്തിയെന്നും ശ്രീശാന്ത് പറഞ്ഞു. വാതുവപ്പില്‍ പങ്കാളിയായി എന്നാരോപിച്ചാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്.തനിക്കെതിരെ ഒരു തെളിവും ഇല്ലെന്നാണ് ശ്രീശാന്ത് പറയുന്നത്. എന്തായാലും ഇപ്പോൾ അച്ഛനാകാൻ പോകുന്നതിലുള്ള സന്തോഷത്തിലാണ് ശ്രീശാന്ത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News