Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:53 pm

Menu

Published on November 1, 2017 at 12:36 pm

ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞത് വെറും 19 ദിവസങ്ങൾ ;വിവാഹ ജീവിതത്തെ കുറിച്ച്‌ രചന നാരായണൻകുട്ടി

my-marriage-lasted-for-just-19-days-rachana-narayanankutty

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടിയാണ് രചന നാരായണൻകുട്ടി. ഈ ഒരു സീരിയലിലൂടെ തന്നെ രചന സിനിമയിലേക്കെത്തുകയും ചെയ്‌തു. പിന്നീട് മലയാള സിനിമയിലെ ഹാസ്യ നടിമാരിൽ മുന്‍നിരയില്‍ തന്നെ താരം ഇടം നേടി. സിനിമയിലെത്തിയപ്പോഴും രചന വിവാഹിതയായിരുന്നുവെന്ന കാര്യം പലരും അറിഞ്ഞിരുന്നില്ല. പിന്നീട് വനിതയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും രചന നാരായണന്‍ കുട്ടി പറയുകയായിരുന്നു. അപ്പോഴാണ് പലരും രചന വിവാഹിതയായിരുന്നുവെന്ന കാര്യം അറിഞ്ഞത്.

റേഡിയോ മാംഗോയില്‍ ആര്‍ജെ ആയി ജോലി നോക്കുന്നതിനിടെ കുട്ടികളെ പഠിപ്പിക്കണം എന്ന് ആഗ്രഹത്തിലുടെ താരം സ്കൂള്‍ അധ്യാപികയായി. ഇതേ തുടർന്ന് ബിഎഡ് പഠിച്ചു. അങ്ങനെ ദേവമാത സിഎംഐ സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു രചനയുടെ വിവാഹം. പ്രണയ വിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എന്റേത് പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച്‌ നടത്തിയ വിവാഹമായിരുന്നെന്ന് അന്ന് രചന അഭിമുഖത്തിൽ പറഞ്ഞു.

2011 ജനുവരിയിലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായുള്ള രചനയുടെ വിവാഹം. 2012 ൽ തന്നെ വിവാഹമോചനം നേടുകയും ചെയ്‌തു. വെറും 19 ദിവസങ്ങള്‍ മാത്രമാണ് തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞതെന്ന് രചന പറയുന്നു. നന്നായി അന്വേഷിച്ച ശേഷമായിരുന്നു വിവാഹം എന്നാൽ വിവാഹശേഷമാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് മനസ്സിലായതെന്ന് രചന നാരായണൻകുട്ടി പറഞ്ഞു. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന കാരണത്താലായിരുന്നു രചന വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News