Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:35 pm

Menu

Published on July 3, 2014 at 3:11 pm

ഇനി എല്ലാവര്‍ക്കും ‘മൈസ്റ്റാമ്പ്’

my-stamp-get-your-personalized-stamp

പ്രിയപ്പെട്ടവര്‍ക്ക് ഒരു കത്ത് അയക്കുമ്പോള്‍ അതില്‍ സ്വന്തം മുഖമുള്ള സ്റ്റാമ്പ് ഒട്ടിച്ച് അവരെ ഞെട്ടിക്കണമെന്നുണ്ടോ? നിങ്ങളുടെ ആ ആഗ്രഹം മുമ്പില്‍ കണ്ട് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് തപാല്‍ വകുപ്പ്. കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ മൈസ്റ്റാമ്പ് പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രത്യേക സ്റ്റാമ്പിന് അവസരമൊരുക്കിയിട്ടുള്ളത്. ചെന്നൈയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ‘എന്റെ സ്റ്റാമ്പ്’ പദ്ധതിയെ ജനങ്ങള്‍ സ്വാഗതം ചെയ്തു കഴിഞ്ഞു. ചെന്നൈയിലുള്ള ഹെഡ് ഓഫീസില്‍ ഏതാണ്ട് 300 അപേക്ഷകളാണ് ഇതിനായി ലഭിച്ചിരിക്കുന്നത്.‘എന്റെ സ്റ്റാമ്പ്’ പദ്ധതിയില്‍ അംഗമാകാന്‍ ചെയ്യേണ്ടത് ഇത്രമാത്രം. അപേക്ഷയോടൊപ്പം സ്റ്റാമ്പില്‍ വരേണ്ട ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും ചെന്നെയിലുള്ള തപാല്‍ അഏജന്‍സിക്ക് അയച്ചു കൊടുക്കുക. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും പദ്ധതിക്കായി അപേക്ഷിക്കാം.കേരളത്തിൽ തിരുവനന്തപുരം ജനറല്‍ പോസ്‌റ്റോഫീസ്, കൊല്ലം, എറണാകുളം, കോഴിക്കോട് ഹെഡ്‌പോേസ്റ്റാഫീസുകള്‍ എന്നിവിടങ്ങളിലാണ് സ്റ്റാമ്പ് നല്‍കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. പണമടയ്ക്കുന്നവര്‍ക്ക് 12 സ്റ്റാമ്പുകളാണ് ലഭിക്കുക. അഞ്ചുരൂപ മുദ്രണംചെയ്ത് ഈ സ്റ്റാമ്പുകള്‍ ഉടന്‍ ലഭിക്കുകയും ചെയ്യും. ഇത് സൂക്ഷിച്ചുവയ്ക്കുകയോ സാധാരണ സ്റ്റാമ്പായി കത്തുകളില്‍ ഉപയോഗിക്കുകയോ ചെയ്യാം.

Loading...

Leave a Reply

Your email address will not be published.

More News