Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:51 am

Menu

Published on March 2, 2015 at 1:12 pm

മ്യാൻമാറിൽ വീണ്ടും വെള്ളാനയെ കണ്ടെത്തി

myanmar-captures-9th-rare-white-elephant

റംഗൂണ്‍: മ്യാൻമാറിൽ വീണ്ടും വെള്ളാനയെ കണ്ടെത്തി. ഇതോടെ മ്യാന്‍മറില്‍ ജീവനോടെയുള്ള വെള്ളയാനകളുടെ എണ്ണം ഒമ്പതായി. വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ആനയാണ് വെള്ളയാന. ഏഴു വയസു പ്രായം വരുന്ന ഈ വെള്ളയാനയെ അയേയാര്‍വാഡി വനമേഖലയില്‍നിന്നാണ് കണ്ടെത്തിയതെന്ന് മ്യാന്‍മര്‍ വനം വകുപ്പ് അറിയിച്ചു. പിടിയാനയാണിതെന്നാണ് കരുതുന്നത്. വെള്ളയാന കാട്ടിലുണ്ടെന്ന് ആറാഴ്ച മുമ്പാണ് അറിവ് ലഭിച്ചത്. ഇതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ആനയെ കണ്ടെത്തിയത്. വെള്ളയാനകൾ ഭാഗ്യം കൊണ്ടുവരുന്നവയാണെന്ന് പൊതുവേ പറയാറുണ്ട്. പിങ്ക് നിറത്തിലാണ് ഇത്തരം ആനകള്‍ കാണപ്പെടുന്നത്. മ്യാൻമാറിൽ നിലവിലുള്ള എട്ട് വെള്ളയാനകളിൽ അഞ്ചെണ്ണം തലസ്ഥാനനഗരത്തിലെ മൃഗശാലയിലും മൂന്നെണ്ണം യംഗോണിലെ വനത്തിലുമാണുള്ളത്. ഇപ്പോൾ വെള്ളയാനയെ മെരുക്കിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്.

Myanmar captures 9th rare white elephant1

Myanmar Ghost Capital

Loading...

Leave a Reply

Your email address will not be published.

More News