Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:12 pm

Menu

Published on July 31, 2018 at 12:32 pm

കേരളത്തിലാദ്യമായി ഡിജിറ്റൽ പിങ്ക് സ്റ്റോറുകൾ ആരംഭിക്കുമാനൊരുങ്ങി മൈജി

myg-starting-digital-pink-stores-in-kerala

സ്ത്രീ ശാക്തീകരണത്തിനായി വേറിട്ട ചുവടുവെപ്പുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ റീറ്റെയ്ൽ ശൃഖലയായ മൈജി. കേരളത്തിൽ ആദ്യമായി സ്ത്രീ സൗഹൃദ ഡിജിറ്റൽ ഗാഡ്ജറ്റ് സ്റ്റോറുകൾ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് കേരളത്തിലുടനീളം ഗാഡ്ജറ്റ് ഷോറൂമുകളുള്ള മൈജി മൈ ജെൻ ഡിജിറ്റൽ ഹബ്. ഉപഭോക്‌തൃ സേവനത്തിന് എന്നും ഏറെ പ്രാധാന്യം നൽകുന്ന ബ്രാന്റ് കഴിഞ്ഞ കാലയളവിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് സ്ത്രീ ഉപഭോക്താക്കളുടെ ഗണ്യമായ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടത് .

നിലവിൽ ഗാഡ്ജറ്റ് സർവീസ്, സെയിൽസ് വേളകളിൽ ഉപഭോക്താക്കളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പേഴ്‌സണൽ ഡാറ്റ സൂരക്ഷയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളിലും വ്യക്തമായ നിർദേശങ്ങളും സഹായങ്ങളുമായി മൈ ജി സ്റ്റാഫുകൾ എന്നും മുന്നിലുണ്ടാകാറുണ്ട്. കൂടാതെ ജോലി സ്ഥലത്ത് മൈ ജിയുടെ സ്ത്രീജീവനക്കാർക്ക് പ്രത്യേക ജോലി സാഹചര്യവും മൈ ജി ഉറപ്പുവരുത്തിയിരിക്കുന്നു, എങ്കിൽ കൂടി മുഴുവനായും സ്ത്രീകൾ നിയന്ത്രിക്കുന്ന ഒരു സ്റ്റോർ എന്ന ആശയമാണ് പിങ്ക് സ്റ്റോറിലൂടെ മൈ ജി നിറവേറ്റാൻ ഉദ്ദേശിക്കുന്നത്. സെയിൽസിലും സർവീസിലും തുടങ്ങി എല്ലാ മേഖലകളിലേക്കുമായി സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തും. ഇതിനായുള്ള റിക്രൂട്ട്മെന്റും ഇതിനോടകം തുടങ്ങി കഴിഞ്ഞു. സവിശേഷമായി തങ്ങളെ ഏറ്റവും നന്നായി മനസിലാക്കുന്ന സെയിൽസ് സർവീസ് സ്റ്റാഫുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഒരു പർച്ചേയ്‌സ് അനുഭവമായിരിക്കും പിങ്ക് സ്റ്റോർ ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുക.

മറ്റേത് മേഖലകളിലെയും പോലെ തന്നെ ഗാഡ്ജറ്റ് സെയിൽസ്, സർവീസ് എന്നിവക്കൊപ്പം ഗാഡ്ജറ്റ് പർച്ചേയിസിലും സ്ത്രീ സാന്നിദ്ധ്യം ശക്തമാക്കുകയാണെന്നും ,ഉപഭോക്താക്കളുടെ സൗകര്യം ഏറ്റവും മികച്ച രീതിയിൽ ഒരുക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, പിങ്ക് സ്റ്റോറുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി നിലവിലെ സ്റ്റോറുകളിൽ സ്ത്രീ ഉപഭോക്താക്കൾക്കായി പ്രത്യേകം കൗണ്ടറുകൾ ഇതിനോടകം തന്നെ മൈജിയിൽ സജ്ജമാക്കി കഴിഞ്ഞിരിക്കുന്നുവെന്ന് മൈജി മൈജനറേഷൻ സിഎംഡി എകെ ഷാജി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News