Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:50 am

Menu

Published on March 26, 2015 at 4:28 pm

കേരളത്തിൽ ദൃശ്യമായ തീഗോളം ഉൽക്കയല്ലെന്ന് രാജ്യാന്തര വിദഗ്ദർ

mystery-fireballs-light-up-kerala-sky-were-not-asteroids

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മാസം ദൃശ്യമായ തീഗോളം ഉല്‍ക്കയല്ലെന്ന് ബഹിരാകാശ വിദഗ്ദര്‍.കേരളത്തില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഉൽക്കയുടേതിന് സമാനമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് രാജ്യാന്തര വിദഗ്ദർ പറയുന്നു. ബഹിരാകാശത്തെ ഉപഗ്രഹ, റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിച്ചതാവാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ റാന്‍ഡ് എല്‍. കോറോടേവാണ് കേരളത്തില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ പരിശോധിച്ച് ഉല്‍ക്കയല്ലെന്ന് വിലയിരുത്തിയത്. കഴിഞ്ഞ മാസം 27 നായിരുന്നു സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ രാത്രിയില്‍ ആകാശത്ത് തീഗോളം കണ്ടത്. തീപിടിച്ച ഗോളാകൃതിയിലുള്ള ഒരു വസ്തു അതിവേഗത്തിൽ അതിവേഗത്തിൽ താഴേക്ക് പതിക്കുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളാണെങ്കില്‍ ഇത്തരം പ്രതിഭാസം വീണ്ടും ആവര്‍ത്തിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News