Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമാ നടന്‍ മാളാ അരവിന്ദന്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത ചാനലുകളിലും, ഫെയ്‌സ് ബുക്കിലും, വാട്‌സ് ആപിലും പ്രചരിച്ചതിനെതിരെ നാദിര്‍ഷാ രംഗത്തെത്തി.നാദിർഷ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നാദിർഷാ വിമർശിച്ചത്.’ക്ഷമിക്കണം, ചെന്നായ്ക്കളെ, മാള അരവിന്ദന്‍ ചേട്ടനും മരിച്ചിട്ടില്ല. നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ട് അദ്ദേഹം വെന്റിലേറ്റര്‍ വരെ എത്തിയിട്ടുണ്ട്. ദയവു ചെയ്ത് ഈ ക്രൂരത അവസാനിപ്പിക്കുക’ എന്നായിരുന്നു നാദിര്‍ഷയുടെ ആദ്യപോസ്റ്റ്. മാള അരവിന്ദന്‍ മരിച്ചുവെന്ന് കാണിച്ചത് രണ്ടു പ്രമുഖ ചാനലുകള്‍ നല്‍കിയപ്പോഴാണ് നാദിര്‍ഷാ ഇങ്ങനെ പറഞ്ഞത്.വാർത്ത കണ്ടതിന് ശേഷം നാദിർഷ തന്നെ മാളയുടെ അനിയന്റെ മകനെ വിളിച്ചു. അദ്ദേഹത്തിന് കുഴപ്പമില്ലെന്ന് അറിഞ്ഞതിന് ശേഷമാണ് ഇത്തരത്തിൽ പ്രതികരിച്ചത്. നാദിർഷയുടെ രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെ, ‘എനിക്ക് അരവിന്ദൻ ചേട്ടന്റെ അനിയന്റെ മകൻ മുകിലിനെ ലൈനിൽ കിട്ടി. അരവിന്ദേട്ടൻ ഇപ്പോൾ കോവൈ മെഡിക്കൽ കോളേജിൽ ഐ.സിയുവിലാണ്. കുഴപ്പമൊന്നുമില്ല. ഇനിയിപ്പോ മാധ്യമങ്ങളായിട്ട് അദ്ദേഹത്തെ കൊല്ലാതിരുന്നാൽ മാത്രം മതി.’ബ്രേക്കിംങിന് വേണ്ടിയുള്ള പരക്കം പാച്ചിലാണ് ചാനലുകളെ ഇത്തരത്തില്‍ കൊണ്ടെത്തിക്കുന്നതെന്ന് നാദിഷാ പറയുന്നത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടാല്‍ ഉടന്‍തന്നെ അത് അന്വേഷിക്കാതെ വാര്‍ത്തിയാക്കും. അവരുടെ കുടുംബത്തിനുണ്ടാകുന്ന വേദനയോ മറ്റുള്ളവരുടെ വേദനയോ ഇത്തരത്തില്‍ വാര്‍ത്തകൊടുക്കുന്നവര്‍ കാണുന്നില്ലെന്നും നാദിര്‍ഷ പ്രതികരിച്ചു.നേരത്തെ നടന്‍ സലിംകുമാര്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെയും നാദിര്‍ഷ പ്രതികരിച്ചിരുന്നു. പത്ത് തവണയിലേറെ മാധ്യമങ്ങള്‍ തന്നെ കൊന്ന പരേതനാണ് താനെന്നാണ് ഇതേക്കുറിച്ച് സലിംകുമാര്‍ പറഞ്ഞത്.
Leave a Reply