Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തിന് പുറത്തും ഏറെ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു നിവിൻ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രനൊരുക്കിയ പ്രേമം. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസിന് തയ്യാറെടുക്കുകയാണ്. നാഗ ചൈതന്യയാണ് നിവിന്‍ അവതരിപ്പിച്ച നായക വേഷം ചെയ്യുന്നത്.സിനിമയുടെ പോസ്റ്ററുകള്‍ക്കു പാട്ടുകള്‍ക്കും ട്രെയിലറിനും എതിരെ വ്യാപകമായ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നാഗ ചൈതന്യ ഇതിനോട് പ്രതികരിച്ചു.
പ്രേമം എന്ന മലയാള സിനിമ കണ്ടിട്ട് ഞാന്‍ കരഞ്ഞു പോയിട്ടുണ്ട് എന്ന് നാഗ ചൈതന്യ പറയുന്നു. അത്രയേറെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന കഥയാണത്. ജീവിതം സ്‌ക്രീനില്‍ കാണുന്ന അനുഭവമാണ് ഉണ്ടായത്.
പ്രേമത്തിന്റെ റീമേക്കില്‍ അഭിനയിക്കുമ്പോള്‍, എന്തുകൊണ്ട് ഈ സിനിമ ഞാന്‍ ചെയ്യുന്നു എന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മുമ്പും പല ഭാഷകളിലും ഹിറ്റായ സിനിമകള്‍ നമ്മള്‍ റീമേക്ക് ചെയ്തിട്ടുണ്ട്. അപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അത് സ്വാഭാവികമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് – നാഗ ചൈതന്യ പറഞ്ഞു.
Leave a Reply