Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:21 am

Menu

Published on January 15, 2014 at 12:29 pm

മമ്മൂട്ടിയുടെ ഭാര്യാ വേഷത്തിൽ നൈല ഉഷ വീണ്ടുമെത്തുന്നു.

naila-ushas-next-hero-mammooty

ആഷിഖ് അബു  സംവിധാനം ചെയ്യുന്ന  പുതിയ ചിത്രം ‘ഗ്യാങ്സ്റ്ററി’ല്‍ നൈല ഉഷ മമ്മൂട്ടിയുടെ നായികയാവും. കാസര്‍കോട്ടു കാരനായ  അധോലോക നായകനായണ്  മമ്മൂട്ടി ചിത്രത്തില്‍ എത്തുക. അദ്ദേഹത്തിന്റെ  ഭാര്യയായാണ്  നൈല അഭിനയിക്കുന്നത്. മമ്മൂട്ടി നായകനായ  ‘കുഞ്ഞനന്തന്റെ കട’എന്ന ചിത്രത്തിലൂടെയാണ്  നൈല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലും മമൂട്ടിയുടെ ഭാര്യയായാണ് നൈല അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്ന ചിത്രം ഈ ജനുവരി രണ്ടിനാണ് കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചത്. അപര്‍ണ ഗോപിനാഥാണ് ‘ഗ്യാങ്സ്റ്ററിലെ  മറ്റൊരു നായിക.  പിന്നീട് ‘പുണ്യാളന്‍ അഗര്‍ബത്തീസി’ല്‍ ജയസൂര്യയുടെ ഭാര്യയായി നൈല അഭിനയിച്ചിരുന്നു. നേരം സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. അഹമ്മദ് സിദ്ദിഖിയാണ് ‘ഗ്യാങ്സ്റ്ററി’ന്റെ തിരക്കഥ ഒരുക്കുന്നത്.ദീപക് ദേവാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. കാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു ശര്‍മ. വിഷുവിന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News