Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:36 am

Menu

Published on October 17, 2013 at 11:39 am

നെയ്യാണ്ടി വിവാദം നസ്‍റിയയ്ക്ക് തിരിച്ചടിയാവുന്നു

naiyaandi-tarnishing-the-image-of-nazriya

ഡ്യൂപ്പിനെ ഉപയോഗിച്ച് നെയ്യാണ്ടി എന്ന ചിത്രത്തില്‍ തൻറെ തെന്നു തോന്നുന്ന രീതിയില്‍ ഗ്ലാമര്‍ രംഗങ്ങള്‍ ചിത്രീകരിച്ചു ചേര്‍ത്തതിനെതിരെ തിരിഞ്ഞത് മലയാളി താരം നസ്രിയക്ക് തിരിച്ചടിയാവുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.നെയ്യാണ്ടി എന്ന ചിത്രത്തിലെ വിവാദ സീനിനെതിരെ ശക്തമായ നിലപാടെടുക്കുകയും അതില്‍ യുവനടി വിജയിക്കുകയും ചെയ്തു.മലയാള ചലച്ചിത്രലോകത്തുള്ളതിനേക്കാള്‍ സ്വീകാര്യത തമിഴകത്ത് നസ്രിയയ്ക്കുണ്ട്. ധനുഷിനെപ്പോലുള്ള വമ്പന്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതുതന്നെ ഈ സ്വീകാര്യതയ്ക്കുള്ള തെളിവാണ്. എന്നാല്‍ നെയ്യാണ്ടി വിവാദത്തോടെ തമിഴകം നസ്രിയയെ കൈവിട്ടേയ്ക്കുമെന്നാണ് സൂചന.
ജീവ നായകനാവുന്ന ‘നീ നല്ല വരുവാഡ’ എന്ന ചിത്രത്തിലേക്ക് ഒരു മാസത്തോളം കാത്തുനിന്ന ശേഷമാണ് നസ്രിയയുടെ ഡേറ്റ് വാങ്ങിയതത്രെ. എന്നാല്‍, നെയ്യാണ്ടി വിവാദത്തിനു ശേഷം ജീവയ്ക്ക് നസ്രിയക്കൊപ്പം അഭിനയിക്കാന്‍ ജീവ താല്‍പര്യപ്പെടുന്നില്ലത്രെ. നസ്രിയയെ ഒഴിവാക്കണമെന്നാണ് ജീവയുടെ ആഗ്രഹമെന്നും കോടമ്പാക്കം റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്നാല്‍, ഇത് ഒറ്റപ്പെട്ട സംഭവമാവാന്‍ വഴിയില്ലെന്നാണ് പൊതുവെയുളള വിലയിരുത്തലുകള്‍. നസ്രിയയെ നായികയാക്കാന്‍ തീരുമാനിച്ചിരുന്ന പല സംവിധായകരും താരത്തിനോട് അതൃപ്തി കാട്ടിത്തുടങ്ങിയത്രെ. തങ്ങള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ കയറാനും മാധ്യമസമ്മേളനം നടത്താനും സമയമില്ലെന്നാണത്രെ സംവിധായകര്‍ പറയുന്നത്.
നേരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നസ്രിയയെത്തേടി നിരവധി അവസരങ്ങളാണ് എത്തി കൊണ്ടിരുന്നത്. തുടര്‍ന്ന് അഭിനയിച്ച ആര്യ നായകനായ ‘രാജാറാണി’യും മികച്ച ബോക്സ്ഓഫീസ്‌ കളക്ഷന്‍ നേടി മുന്നേറുന്നതിനിടെയാണ് നയ്യാണ്ടി വിവാദം താരത്തിന് തിരിച്ചടിയായിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News