Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:33 am

Menu

Published on October 17, 2013 at 4:51 pm

മേലേപ്പറമ്പില്‍ ആണ്‍വീടിൻറെ കോപ്പിയടി ;നെയ്യാണ്ടി പുതിയ നിയമക്കുരുക്കുകളിലേയ്‌ക്ക്‌

naiyandi-is-copied-from-mele-parambil-anveedu

മലയാളത്തിലെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ മേലേപ്പറമ്പില്‍ ആണ്‍വീട്‌ ഒരു തമിഴ്‌ സംവിധായകന്‍ മോഷ്‌ടിച്ചത്‌ വിവാദമാകുന്നു. ധനുഷും നസ്രയയും ജോഡിയായി അഭിനയിച്ച നെയ്യാണ്ടിയാണ് മേലേപ്പറമ്പില്‍ ആണ്‍വീടിൻറെ അനുകരണമാണെന്നു പറയുന്നത്.
കഥയും സീനുകളും മാത്രമല്ല, സംഭാഷണങ്ങളും അതേപടി മോഷ്‌ടിച്ചിരിക്കുകയാണ്‌ നയ്യാണ്ടിയില്‍. ഇതിനെതിരെ, പകര്‍പ്പവകാശ നിയമപ്രകാരം കേസു കൊടുക്കാന്‍ ഒരുങ്ങുകയാണ്‌ മേലേപ്പറമ്പില്‍ ആണ്‍വീടിൻറെ സംവിധായകനായ രാജസേനനും തിരക്കഥാകൃത്തായ രഘുനാഥ്‌ പലേരിയും. അന്തരിച്ച ഗാനരചയിതാവ്‌ ഗിരീഷ്‌ പുത്തഞ്ചേരിയുടേതാണ്‌ മേലേപ്പറമ്പില്‍ ആണ്‍വീടിൻറെ കഥ.
ജയറാം, ശോഭന, ജഗതി, നരേന്ദ്രപ്രസാദ്‌, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച മേലേപ്പറമ്പില്‍ ആണ്‍വീട്‌ 125 ദിവസത്തിലധികം തീയേറ്ററുകളില്‍ ഓടിയിരുന്നു.
2011ല്‍ മികച്ച തമിഴ്‌ സിനിമക്കുള്ള ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയ സര്‍ഗുണനാണ്‌ നയ്യാണ്ടിയുടെ സംവിധായകന്‍. റീലിസിന്‌ മുമ്പ്‌, ചിത്രത്തില്‍ തൻറെ നഗ്നത പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച്‌ നായികയായ നസ്രിയ കേസു കൊടുത്തതിനെ തുടര്‍ന്ന്‌ വിവാദത്തിലായ നയ്യാണ്ടി ഇനി പുതിയ നിയമക്കുരുക്കുകളിലേയ്‌ക്ക്‌ നീങ്ങുകയാണ്‌.

Loading...

Leave a Reply

Your email address will not be published.

More News