Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:47 am

Menu

Published on June 29, 2015 at 11:38 am

നജീം അര്‍ഷാദ് വിവാഹിതനാകുന്നു

najim-arshad-to-marry

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തെത്തിയ യുവ ഗായകൻ നജീം അര്‍ഷാദ് വിവാഹിതനാകുന്നു. തസ്‌നി താഹയെന്ന പെണ്‍കുട്ടിയെയാണ് നജീം തന്റെ  ജീവിത സഖിയാക്കുന്നത്.ഈ വരുന്ന സെപ്റ്റംബര്‍ 13 ന് പുനലൂരിലെ നജീമിന്റെ വസതിയിലാണ് വിവാഹം.ബാംഗ്ലൂരില്‍ ബിടിഎസ് വിദ്യാര്‍ത്ഥിനിയാണ് തസ്നി .സുഹൃത്ത് വഴിയാണ് തസ്‌നിയുടെ ആലോചന നജീമിനെ തേടി എത്തുന്നത്. ഒരു വര്‍ഷം മുമ്പുതന്നെ ഇരുവരുടേയും വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ തസ്‌നിയുടെ ഹൗസര്‍ജന്‍സിയും കോഴ്‌സും കഴിയുവാന്‍ വേണ്ടിയാണ് വിവാഹം ഇത്രനാളും നീട്ടി വച്ചത്.റിയാലിറ്റി ഷോയിലൂടെ വന്ന നജീം 2007 ല്‍ മേജര്‍ രവി സംവിധാനം ചെയ്ത ‘മിഷന്‍ 90 ഡേയ്‌സ്’ എന്ന ചിത്രത്തിലെ ‘മിഴിനീര്‍’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തെത്തുന്നത്. പിന്നീട് കാസനോവ, ഡോക്ടര്‍ ലൗ,ഡയമണ്ട് നെക്‌ളേഴ്‌സ് ,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും,ഒരു ഇന്ത്യന്‍ പ്രണയ കഥ,ഇതിഹാസ തുടങ്ങിയ നിരവധി ചിതങ്ങളിൽ പാടിയിട്ടുണ്ട്. തിരുവനന്തപുരത്തെ തിരുമല ഷാഹുലിന്റെയും റഹ്മയുടെയും മകനാണ് നജീം.

Loading...

Leave a Reply

Your email address will not be published.

More News