Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:58 pm

Menu

Published on May 14, 2014 at 1:35 pm

എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി നമിത പ്രമോദ്

namitha-pramod-get-full-a-plus-in-plus-two-exam

തിരുവനന്തപുരം: സിനിമയ്ക്കൊപ്പം പഠനത്തിനും പ്രാധാന്യം കൊടുത്ത യുവ നടി നമിത പ്രമോദ് എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി. തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളില്‍ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ് നമിത. പ്ലസ്‌ വണ്‍ പരീക്ഷയിലും മുഴുവൻ എ പ്ലസ്‌ ലഭിച്ചതിനാൽ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെന്ന് നമിത പറഞ്ഞു.എറണാകുളത്ത് ലാല്‍ ജോസിൻറെ ചിത്രമായ വിക്രമാദിത്യൻറെ സെറ്റിൽ വെച്ച് മാധ്യമങ്ങളിലൂടെയാണ് നമിത പ്ലസ്‌ടു ഫലം അറിഞ്ഞത്. ലൊക്കേഷനുകളിൽ വെച്ച് ദിവസവും രണ്ട് മണിക്കൂർ പഠിക്കാറുണ്ടെന്നും താരം പറഞ്ഞു.തൻറെ അടുത്ത സുഹൃത്തായ മന്ത്രി വിഎസ് ശിവകുമാറിൻറെ മകൾ ഗൗരി പഠനത്തിൽ ഏറെ സഹായിച്ചിട്ടുണ്ടെന്നും സീനിയറായ ഗൗരിയുടെ പുസ്തകങ്ങളും നോട്ട്‌സും വച്ചാണ് താൻ പഠിച്ചിരുന്നതെന്നും താരം പറഞ്ഞു.ഡിഗ്രിക്ക് ചേരാനാണ് തൻറെ ഭാവി പരിപാടിയെന്നും നമിത പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News