Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:19 pm

Menu

Published on June 17, 2017 at 12:03 pm

കാവ്യയുമായി തല്ലുകൂടിയോ; പ്രചരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി നമിത

namitha-pramod-on-kavya-madhavan-issue

അമേരിക്കന്‍ യാത്രക്കിടെ കാവ്യ മാധവനുമായി വഴക്കുണ്ടാക്കിയെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്.

സോഷ്യല്‍ മീഡിയ വഴിയാണ് താനും അതേക്കുറിച്ചറിഞ്ഞതെന്ന് നമിത പറയുന്നു. ദിലീപ് ഷോ 2017നു വേണ്ടി അമേരിക്കയില്‍ പോയപ്പോള്‍ കാവ്യാ മാധവനുമായി തല്ലുകൂടിയെന്നൊക്കെയാണ് കഥ. ഓണ്‍ലൈനില്‍ കണ്ട വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടെടുത്ത് താന്‍ കാവ്യച്ചേച്ചിക്ക് അയച്ചു ചോദിച്ചു, ഇതുവല്ലതും അറിയുന്നുണ്ടോ എന്ന്. ഓഹോ നമ്മള്‍ അതിനിടയ്ക്ക് തല്ലുകൂടിയിരുന്നല്ലേ എന്നു ചോദിച്ച് ചേച്ചി ചിരിച്ചുവെന്നും നമിത പറയുന്നു.

വളരെ ആസ്വദിച്ച യാത്രയായിരുന്നു അത്. കൂടെയുള്ളവരെല്ലാം കുടുംബവുമൊന്നിച്ചാണ് വന്നത്. ആ യാത്രയുടെ രസങ്ങള്‍ മന സില്‍ നിന്നും മായും മുന്‍പേ ഉണ്ടായ കുപ്രചരണങ്ങള്‍ അവഗണിക്കുകയാണ് നല്ലതെന്ന് തോന്നി, നമിത പറയുന്നു.

എന്നാല്‍ ഇതിനു പിന്നാലെ തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു ചിത്രത്തിന് താഴെ ഇത്തരത്തില്‍ വന്ന കമന്റിന് തക്ക മറുപടി കൊടുത്തു തന്നെ നമിത പ്രതികരിച്ചു. ഇത്തരത്തില്‍ അനാവശ്യം പറഞ്ഞ് പ്രചരിക്കുന്നവരോട് സഹതാപമേയുള്ളൂവെന്ന് പറഞ്ഞ നമിത, ഇത്തരത്തിലുള്ള കഥകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നു എന്നും ചോദിച്ചു.

അമേരിക്കന്‍ ഷോയ്ക്കിടെ കാവ്യയുമായി നമിത തെറ്റിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ഷോയില്‍ നമിത പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചായിരുന്നു പ്രചരണം. സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലായതോടെ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ കാവ്യയും നമിതയും വഴക്കിലാണെന്നും എഴുതിപ്പിടിപ്പിച്ചു. നമിതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതെക്കുറിച്ച് ചിലര്‍ കമന്റിടാന്‍ തുടങ്ങിയതോടെയാണ് താരം മറുപടിയുമായി രംഗത്തെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News