Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 10:48 pm

Menu

Published on April 11, 2017 at 10:21 am

നന്തന്‍കോട് കൂട്ടക്കൊല സാത്താന്‍ സേവയുടെ ഭാഗമെന്ന് പ്രതി

nandankod-murder-son-confesses-to-crime-police-suspect-satanic-worship

തിരുവനന്തപുരം: നന്തന്‍കോട് മാതാപിതാക്കള്‍ അടക്കം ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ പിടിയിലായ പ്രതി കേഡല്‍ ജിന്‍സണ്‍ കുറ്റം സമ്മതിച്ചു. താന്‍ നടത്തിയത് സാത്താന്‍ സേവയായിരുന്നുവെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.

സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നു പ്രതി മൊഴി നല്‍കി.

പത്ത് വര്‍ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ സാത്താന്‍ സേവ നടത്തുകയായിരുന്നെന്നാണു കേഡല്‍ ജീന്‍സണ്‍ പൊലീസിനു മൊഴി നല്‍കിയത്. ഓസ്‌ട്രേലിയയില്‍നിന്നു നാട്ടില്‍ എത്തിയശേഷം ഇന്റര്‍നെറ്റിലൂടെയാണു സാത്താന്‍ സേവയുടെ ഭാഗമായത്.

nandankod-murder

ശരീരത്തെ കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണു താന്‍ നടത്തിയതെന്നും കേഡല്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി പറഞ്ഞു.

എന്നാല്‍ ഈ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കേഡല്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചു.

വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയശേഷമാകും വിശദമായ ചോദ്യം ചെയ്യല്‍. നാട്ടുകാര്‍ പ്രകോപിതരാകാനുള്ള സാധ്യതയുള്ളതിനാല്‍ പ്രതിയെ രഹസ്യമായി സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

കഴിഞ്ഞ ദിവസം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ട്രെയിനില്‍നിന്നാണ് ആര്‍.പി.എഫ് കേഡലിനെ പിടികൂടിയത്. ഇയാള്‍ തമ്പാനൂരില്‍ എത്തിയതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ കര്‍ശന പരിശോധന നടത്തിവരികയായിരുന്നു പൊലീസ് സംഘം.

ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്‍ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News