Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:16 pm

Menu

Published on April 4, 2014 at 10:31 am

നരസിംഹറാവുവിൻറെ അറിവോടെയാണ് ബാബ്‌റി മസ്ജിദ് തകർത്തതെന്ന് വെളിപ്പെടുത്തൽ

narasimha-rao-knew-about-of-babri-demolition

ന്യൂഡല്‍ഹി:അയോധ്യയിലെ  ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് വെളിപ്പെടുത്തല്‍.  കോബ്ര പോസ്റ്റിന്റെ ഒളിക്യാമറാ ഓപ്പറേഷനിലാണ് പള്ളി തകര്‍ക്കാന്‍ കൂട്ട് നിന്ന 23 പേര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആസൂത്രിതമായ ഈ ആക്രമണം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കൂടി അറിവോടെയായിരുന്നു എന്നും കോബ്ര പോസ്റ്റ് അവകാശപ്പെടുന്നു.ഇവര്‍ക്കു പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍സിങ്, ഉമാഭാരതി തുടങ്ങിയവരും ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്നും വെളിപ്പെടുത്തല്‍.രാമജന്മഭൂമി തകര്‍ത്ത സംഭവത്തില്‍ ഉള്‍പ്പെട്ട 23 പ്രധാന വ്യക്തികളെ നേരിട്ട് ഇന്റര്‍വ്യൂ നടത്തിയാണ് കോബ്ര പോസ്റ്റ് ഈ നിഗമനത്തിലെത്തിയത്.1992 ജൂണില്‍ ബജ്രംഗലില്‍ വച്ചു നടത്തിയ ഒരു ക്യാമ്പിലാണ് കര്‍സേവകര്‍ക്ക് മസ്ജിദ് തകര്‍ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.സര്‍ക്കേജ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ 38 പേര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെയുള്ള ആസുത്രണപ്രകാരം പരിശീലനം നല്‍കിയ വോളന്റിയര്‍മാരാണ് ബാബറി മസ്ജിദ് തകര്‍ക്കുന്നതിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത്. മസ്ജിദ് തകര്‍ക്കാന്‍ 1990ല്‍ നടത്തിയ ആദ്യശ്രമം പൊലീസ് വെടിവയ്പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടു, തുടങ്ങിയ വിവരങ്ങളും സൈറ്റ് പുറത്തുവിട്ടു. തുടര്‍ന്ന് 1992 ഡിസംബര്‍ ആറിന് ഒരു ലക്ഷത്തോളം വരുന്ന കര്‍സേവകരാണ് ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ സ്ഥിതിചെയ്യുന്ന ബാബറി മസ്ജിദ് തകര്‍ത്തത്.ഒരു പുസ്തകം എഴുതുന്നതിന്റെ ഭാഗമായി കോബ്ര പോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷ് ആണ് 23 പേരെയും ഇന്റര്‍വ്യൂ ചെയ്തത്. അയോധ്യ, ഫൈസലാബാദ്, ലഖ്‌നൊ, ഖൊരഗ്പൂര്‍, മധുര, മൊറാദാബാദ് തുടങ്ങിയ സ്ഥലങ്ങളും ഇദ്ദേഹം ഇതിനായി സന്ദര്‍ശിച്ചു.1992 ഡിസംബര്‍ 6നാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്.സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍സിങ് പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News