Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയുടെ ഉപയോഗം സ്വയം പുകഴ്ത്തലിനാകരുതെന്നും പൊതുജന ക്ഷേമത്തിനുവേണ്ടിയാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യാപൃതരാകുന്നതിനാല്‍ തന്റെ യോഗങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്കു പ്രവേശനമില്ലെന്നും മോദി പറഞ്ഞു. പല ഉദ്യോഗസ്ഥരും ഇത്തരത്തില്‍ പെരുമാറുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സിവില്‍ സര്‍വീസ് ദിനം പ്രമാണിച്ചു നടന്ന യോഗത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു.
പ്രതിരോധ കുത്തിവയ്പു ദിവസങ്ങളില്‍ അക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് നല്‍കുന്നതെങ്കില്‍ അതു ജനനന്മയ്ക്കാണ്. എന്നാല്‍, അതിനിടെ ഫേസ്ബുക്കിലും മറ്റും സ്വന്തം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു പുകഴ്ത്തിക്കൊണ്ടിരിക്കുന്നത് എന്തിനാണെന്നും മോദി ചോദിച്ചു.
ഇതിനിടെ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ട്വിറ്ററിലാണ് മോദിയുടെ ഉപദേശത്തിന് അദ്ദേഹം മറുപടി നല്‍കിയത്. ആദ്യം ഇക്കാര്യത്തില്‍ മാതൃക കാട്ടുകയാണ് നരേന്ദ്ര മോദി ചെയ്യേണ്ടത്. എന്നാല്‍, അദ്ദേഹത്തിന്റെ മാതൃക ഇതിനു കടകവിരുദ്ധമാണെന്നും രാഹുല്‍ വ്യക്തമാക്കി.
Leave a Reply