Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on July 13, 2013 at 11:32 am

നസ്രിയയുടെ വിവാഹസ്വപ്നം: തമിഴനെ വാഹംകഴിക്കണമെന്നാണ് നസ്രിയയുടെ ആഗ്രഹം

nasriyas-marriage-dream

18 വയസ് ആയ നസ്രിയയുടെ വിവാഹ ആഗ്രഹങ്ങള്‍ ഇതൊക്കെയാണ്. ഒരു തമിഴനെ വാഹംകഴിക്കണമെന്നാണ് നസ്രിയയുടെ പ്രധാന ആഗ്രഹം. ഇതൊക്കെ ഗോസിപ്പാണെന്ന് പറഞ്ഞുതള്ളാന്‍ വരട്ടെ. താരത്തിന്റെ ഈ പ്രസ്താവന മലയാളികള്‍ക്ക് അല്പം നിരാശപകരുന്നതാണെങ്കിലും കോളിവുഡില്‍ ഇത് ഗോസിപ്പുകള്‍ക്ക് ഇടയാക്കിയതായാണ് റിപ്പോര്‍ട്ട്. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന നസ്രിയ തന്റെ വരനായി ഒരു തമിഴനെയേ സ്വീകരിക്കുകയുള്ളുവെന്നാണ് പറഞ്ഞിരിക്കുന്നത്. താരത്തിന്റെ ഈ പ്രസ്താവന കോളിവുഡിലെ പലരെയും അത്ഭുതപ്പെടുത്തിയെന്നാണ് പാപ്പരാസികള്‍ പറയുന്നത്. അടുത്തിടെ നടന്‍ ജയ്‌യുമായി താരം ഡേറ്റിംഗ് നടത്തിയെന്ന് ഗോസിപ്പുകള്‍ പടര്‍ന്നിരുന്നു. താരത്തിന്റെ പുതിയ പ്രസ്താവനയോടെ ഇത്തരം ഗോസിപ്പുകള്‍ കൂടുതല്‍ ശക്തമായെന്നാണ് റിപ്പോര്‍ട്ടുകള്‍. നസ്രിയ നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച നേരം തമിഴിലും മലയാളത്തിലും വന്‍ ഹിറ്റായിരുന്നു. ഈ ചിത്രം തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിയൊരിക്കി. ഇപ്പോള്‍ തിരുമണം എന്നും നിക്കാഹ് എന്ന തമിഴ് ചിത്രത്തില്‍ ജയ്‌ക്കൊപ്പമാണ് നസ്രിയ അഭിനയിക്കുന്നത്.

ഇതിനുപുറമെ ആര്യയ്‌ക്കൊപ്പം രാജാ റാണിയിലും ധനുഷിനൊപ്പം മറ്റൊരു ചിത്രത്തിലും നസ്രിയ അഭിനയിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ പുറത്തുവരുന്നതോടെ കോളിവുഡിലെ മുന്‍ നിരനായികമാരിലൊരാളായി മാറുമെന്നാണ് കുളിവുഡിലെ സംസാരം. അസിനും നയന്‍സിനും ശേഷം കോളിവുഡിനെ ഭരിക്കാന്‍ പോകുന്ന മലയാളി താരം നസ്രിയയാണെന്നാണ് സിനിമാ നിരീക്ഷകരുടെ അഭിപ്രായം. എന്തായാലും നസ്രിയയുടെ ഈ പ്രസ്താവന തമിഴകത്തെ ആരാധകരെ ഏറെ ആഹ്ലാദിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്തായാലും നമ്മുക്ക് കാത്തിരിക്കാം നസ്രിയയുടെ വിവാഹത്തിനായി. എന്തായാലും മലയാളിയെ വരനായി വേണ്ടെന്നുവയ്ക്കാന്‍ എന്താണ് കാരണമെന്ന് നസ്രിയ വൈകാതെ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News