Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:12 pm

Menu

Published on May 6, 2013 at 6:11 am

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു

national-film-award-has-proclaimed

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണംചെയ്തു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട “പാന്‍സിങ് തോമറിന”് വേണ്ടി സംവിധായകന്‍ തിഗ്മാന്‍ഷു ധൂലിയ പുരസ്കാരം സ്വീകരിച്ചു. മികച്ച സംവിധായകന്‍ ശിവാജി ലോട്ടന്‍ പാട്ടീല്‍, മികച്ച നടന്മാര്‍ക്കുള്ള പുരസ്കാരം പങ്കിട്ട ഇര്‍ഫാന്‍ഖാന്‍, വിക്രം ഗോഖലെ, മികച്ച നടി ഉഷ ജാദവ് എന്നിവരും പുരസ്കാരം സ്വീകരിച്ചു.

മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം സംവിധായകന്‍ കമലും സഹനടിക്കുള്ള പുരസ്കാരം കല്‍പ്പനയും ഏറ്റുവാങ്ങി. നവാഗതസംവിധായകന് സിദ്ധാര്‍ഥ് ശിവ, ബാലനടന്‍ മാസ്റ്റര്‍ മിനന്‍ എന്നിവര്‍ പുരസ്കാരം സ്വീകരിച്ചു. പ്രത്യേക പരാമര്‍ശം നേടിയ ലാല്‍ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ജനപ്രിയചിത്രത്തിന് ഉസ്താദ് ഹോട്ടലിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, സംഭാഷണത്തിന് അഞ്ജലി മേനോന്‍ എന്നിവരും പുരസ്കാരം സ്വീകരിച്ചു. സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിന് സംവിധായകന്‍ രഞ്ജിത് പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിന് ബാബു തിരുവല്ല, പരിസ്ഥിതിസംരക്ഷണ സന്ദേശം പകരുന്ന മികച്ച ചിത്രത്തിന് സംവിധായകന്‍ ജോഷി മാത്യു, നിര്‍മാതാവ് ബേബി മാത്യു സോമതീരം, മികച്ച ഇംഗ്ലീഷ് ചിത്രത്തിന് ലെസ്സണ്‍സ് ഇന്‍ ഫോര്‍ഗെറ്റിങ്ങിന്റെ സംവിധായകന്‍ ഉണ്ണി വിജയന്‍, നിര്‍മാതാവ് പ്രിന്‍സ് തമ്പി എന്നിവരും പുരസ്കാരം സ്വീകരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News