Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on April 7, 2017 at 12:57 pm

ദേശീയ പുരസ്‌കാരം; സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം

national-film-awards-for-surabhi-and-mohanlal

ന്യൂഡല്‍ഹി: 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങ് എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് സുരഭിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാര്‍ മികച്ച നടനായി. സംസ്ഥാന അവാര്‍ഡില്‍ തഴയപ്പെട്ട സുരഭിക്ക് പ്രത്യേക പരാമര്‍ശം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു. മഹേഷിന്റെ പ്രതികാരത്തിന്റെ രചന നിര്‍വഹിച്ച ശ്യാം പുഷ്‌കകരന്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

പുലിമുരുകന്റെ സംഘട്ടനം ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍, കാട് പൂക്കുന്ന നേരത്തിനുവേണ്ടി ശബ്ദമിശ്രണം നടത്തിയ ജയദേവന്‍ ചക്കാടത്ത്, ചെന്നൈ എന്ന ഡോക്യുമെന്ററി ഒരുക്കിയ സൗമ്യ എന്നിവരാണ ്പുരസ്‌കാരം നേടിയ മറ്റ് മലയാളികള്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള ചിത്രം.

ദംഗലിലെ അഭിനയത്തിന് സൈന വസീം മികച്ച സഹനടിയായി. മനോജ് ജോഷിയാണ് മികച്ച സഹനടന്‍. വൈരമുത്തു ഗാനചനയ്ക്കുള്ള അവാര്‍ഡ് നേടി.

സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍ നിന്ന് ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ മല്‍സരിച്ചിരുന്നു. സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

 
പുരസ്‌കാരങ്ങള്‍

ചിത്രം: കാസവ് (മറാഠി)
നടി: സുരഭി (മിന്നാമിനുങ്ങ്)
നടന്‍: അക്ഷയ് കുമാര്‍ (രുസ്തം)
പ്രത്യേക ജൂറി പരാമര്‍ശം: മോഹന്‍ലാല്‍ (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍)
സഹനടന്‍: മനോജ് ജോഷി
സഹ നടി: സൈറ വസീം (ദംഗല്‍)
ബാലതാരങ്ങള്‍: ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സാജ് (ബംഗാള്‍), മനോഹര കെ (കന്നഡ)
മികച്ച മലയാളചിത്രം: മഹേഷിന്റെ പ്രതികാരം
സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍ (പുലിമുരുകന്‍)
മികച്ച ഗാനരചയിതാവ്: വൈരമുത്തു
ഓഡിയോഗ്രഫി: ജയദേവന്‍ ചക്കട (കാട് പൂക്കുന്ന നേരം)
ഒറിജിനല്‍ തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
പ്രത്യേക പുരസ്‌കാരം: മുക്തിഭവന്‍, കട്വി ഹവാ, നീര്‍ജാ
മികച്ച തമിഴ്ചിത്രം: ജോക്കര്‍
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: പിങ്ക് (ഹിന്ദി)
മികച്ച ജനപ്രിയ ചിത്രം: സന്തതം ഭവതി (കന്നഡ)
നൃത്തസംവിധാനം: രാജു സുന്ദരം (ജനത ഗ്യാരേജ്)
മികച്ച നവാഗത സംവിധായകന്‍: ദീപ് ചൗധരി (അലീഫ്)
ഛായാഗ്രഹണം: തിരുനാവക്കരശ്ശ് (24)
പ്രൊഡക്ഷന്‍ ഡിസൈന്‍: സുവിത ചക്രവര്‍ത്തി (24)
സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ്: നവീന്‍ പോള്‍ (ശിവായ്)

 

Loading...

Leave a Reply

Your email address will not be published.

More News