Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 12:58 pm

Menu

Published on September 24, 2013 at 3:52 pm

കിരീടമുറപ്പിച്ച് തമിഴ്‌നാട് കുതിക്കുന്നു

national-inter-zonal-junior-athletics-championship-tamilnadu-in-lead

കൊച്ചി: കൊച്ചിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് ദേശീയ അന്തർമേഖലാ ജൂനിയർ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ തമിഴകത്തിന്റെ കുതിപ്പ്. കേരളം, രണ്ടാംദിനം ആറ് സ്വര്‍ണത്തിലേക്കൊതുങ്ങിയപ്പോള്‍ വമ്പന്‍ ലീഡില്‍ മുന്നേറുന്നു. മീറ്റ് ചൊവ്വാഴ്ച സമാപിക്കാനിരിക്കെ, 323.5 പോയന്റുമായി തമിഴ്‌നാട് ബഹുദൂരം മുന്നിലാണ്. 227 പോയന്റുമായി നിലവിലെ ജേതാക്കളായ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുനില്ക്കുന്നു. കേരളം 180 പോയന്റുമായി മൂന്നാമതാണ്. ആറ് സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമാണ് രണ്ടാംദിനം കേരളത്തിന്റെ നേട്ടം. ഒരു ദേശീയ റെക്കോഡും മൂന്ന് മീറ്റ് റെക്കോഡും രണ്ടാംദിനം പിറന്നു. കേരളതാരങ്ങള്‍ക്ക് റെക്കോഡ് പുസ്തകത്തില്‍ പേരുചേര്‍ക്കാനായില്ലെങ്കിലും അണ്ടര്‍ 16 വിഭാഗം 1,000 മീറ്ററില്‍ വെങ്കലം നേടിയ ലേഖാ ഉണ്ണി നിലവിലെ മീറ്റ് റെക്കോഡിനെക്കാള്‍ മികച്ച പ്രകടനം നടത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News