Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമിതാഭ്ബച്ചന്‍റെ ചെറുമകളായ നവ്യ നവേലി ബച്ചനെ കുറിച്ചാണ് പറഞ്ഞു വരുന്നത് .ബച്ചന്‍ കുടുംബത്തില്‍ എത്തുന്ന എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം ഇപ്പോള്‍ നവ്യയെന്നാണ് ബോളിവുഡിലെ പുതിയ സംസാരം. ഷാരൂഖ് ഖാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബച്ചന്‍ കുടംബം റംസാന്‍ ദിനത്തില്‍ ഷാരൂഖിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെയും നവ്യ ആയിരുന്നു താരം.ഷാരൂഖ് ഖാന്‍റെ മകനായ ആര്യന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നവ്യ. ശ്വേതയുടെയും നിഖില്‍ നന്ദയുടെയും മകളായ നവ്യ നവേലി നന്ദയെ തേടി ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങളാണ് എത്തുന്നത്. എന്നാല്‍ സിനിമയിലേയ്ക്ക് നവ്യയുടെ കടന്നു വരവിനെ കുറിച്ച് ബച്ചന്‍ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave a Reply