Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:18 pm

Menu

Published on June 5, 2013 at 5:54 am

നവാസ് ഷെരീഫ് ഇന്ന് അധികാരമേൽക്കും

nawaz-sharif-to-take-office-for-third-term-as-pakistan-pm

നവാസ് ശരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രിപദത്തില്‍ 63-കാരനായ ഷെരീഫിന് ഇത് മൂന്നാമൂഴമാണ്. 342 അംഗ സഭയില്‍ 180-ഓളം അംഗങ്ങളുടെ പിന്തുണയുള്ള ഷെരീഫിന്റെ വിജയം സുനിശ്ചിതമാണ്. സുപ്രധാനമായ പ്രതിരോധ-വിദേശ വകുപ്പുകള്‍ ഷെറീഫ് തന്നെ കൈവശംവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവ് ചൗധരി നിസാര്‍ അലി ഖാന്‍ ആഭ്യന്തരമന്ത്രിയാകാനാണ് സാധ്യത. മുന്‍ ബാങ്കര്‍ ഖ്വാജ ആസിഫിന് ഊര്‍ജവകുപ്പ് ലഭിച്ചേക്കും. ഷെറീഫിന്റെ ഉറ്റ അനുയായി ഇഷാഖ് ദറിനെയാണ് ധനമന്ത്രിയായി പരിഗണിക്കുന്നത്. റമദാനിനു ശേഷം മന്ത്രിസഭാ വിപുലീകരണം ഉണ്ടാവും.പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത് സബര്‍വാള്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. പാകിസ്താന്റെ ഭാഗത്തുനിന്ന് ഔപചാരിക ക്ഷണമുണ്ടായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. തന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ക്ഷണിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പായപ്പോള്‍ ഷെരീഫ് പ്രതികരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News