Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 4:28 am

Menu

Published on January 8, 2014 at 1:53 pm

ആദ്യകാല നക്‌സല്‍ നേതാവ് കെ.പി. നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു.

naxalite-kp-narayanan-master-passed-away

കതിരൂര്‍ : ആദ്യകാല നക്‌സല്‍ നേതാവ് പുല്ല്യോട് ‘അഭയ’ത്തില്‍ കെ.പി. നാരായണന്‍ (80)അന്തരിച്ചു.കെ.എസ്.വൈ.എഫിന്റെ സംസ്ഥാന നേതാവായിരുന്നു. മലബാര്‍ മേഖലയിലെ സമാന്തര വിദ്യാഭാസത്തിന് തുടക്കം കുറിച്ചവരില്‍ പ്രധാനിയും,   1969 ല്‍ തലശ്ശേരി പോലീസ് സ്റ്റേഷന്‍ അക്രമത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാളും ആയിരുന്നു നാരായണൻ മാസ്റ്റർ. കതിരൂര്‍ കേപ്പീസ് കോളജ് സ്ഥാപകന്‍ , പ്രിന്‍സിപ്പല്‍ , കതിരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, കതിരൂര്‍ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ  അധ്യാപകനായും  ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: പി.കെ. സരോജിനി (റിട്ട.പ്രിന്‍സിപ്പല്‍ ടീച്ചേഴ്‌സ് ട്രെനിങ് സെന്റര്‍ കണ്ണൂര്‍ ), മക്കള്‍ : ജീജ (മസ്‌ക്കറ്റ്), ഡോ. നിഷ (അമേരിക്ക), മരുമക്കള്‍ : വിജയമണി (മസ്‌ക്കറ്റ്), സുജിത്ത് (സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ , അമേരിക്ക) സഹോദരങ്ങള്‍ : ജാനകി, ലക്ഷ്മി, ചന്ദ്രമതി, പരേതരായ നാരായണി, രാഘവന്‍, രാമചന്ദ്രന്‍ .മൃതദേഹം വൈകീട്ട് മൂന്നു വരെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം പരിയാരം മെഡിക്കല്‍ കോളജിനു കൈമാറും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News