Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 3, 2023 11:52 am

Menu

Published on September 6, 2013 at 12:37 pm

നയന്‍താരയ്ക്ക് ഇപ്പോള്‍ മലയാളത്തോട് പുച്ഛം

nayantara-avoid-malayalam-films

നയന്‍താരയ്ക്ക് ഇപ്പോള്‍ മലയാള സിനിമകളോട് പുച്ഛം.. 2010 ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദിന്റെ ‘ഇലക്ട്ര’യാണ് നയന്‍സ് അവസാനം പ്രത്യക്ഷപ്പെട്ട മലയാള ചിത്രം. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന നയന്‍സ് തമിഴിലും തെലുങ്കിലും സജീവമാണ്. എന്നാൽ പുതുതായി ലഭിക്കുന്ന മലയാള സിനിമകളൊക്കെ നിരസിക്കുകയാണ് ഈ മലയാളി താരം.പൃഥ്വിയുടെ നായികയായി മധുപാല്‍ സംവിധാനം ചെയ്യുന്ന തൃഷ്ണയിലൂടെ നയന്‍സ് മടങ്ങിവരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, കോളിവുഡിലേയും ടോളിവുഡിലേയും തിരക്കിന്റെ പേരുപറഞ്ഞ് നയന്‍സ് പൃഥ്വി ചിത്രം നിഷ്‌കരുണം തളളിക്കളഞ്ഞുവെന്നാണ് വാർത്തകൾ.

മറ്റു ഭാഷകളില്‍ അഭിനയിച്ചാലും ഇനി മലയാളത്തിലേക്ക് ഒരു മടക്കം ഉണ്ടാവില്ലെന്ന നിലപാടിലാണ് നടിയെന്നാണ് ഇവരോട് അടുപ്പമുള്ളവര്‍ പറയുന്നത്. വരും മാസങ്ങളിലെല്ലാം നയന്‍സിന്റെ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. ഇപ്പോള്‍ അഭിനയിക്കുക മാത്രമല്ല, നയന്‍സിന്റെ ജോലി. പുത്തന്‍ റിലീസുകളുടെ പ്രചാരണപരിപാടികളുമായും നയന്‍താര രംഗത്തുണ്ട്. മലയാളികളുടെ ധാര്‍മികതയ്ക്ക് നിരക്കാത്തതാണ് നയന്‍സ് ചെയ്യുന്നതെന്ന് സ്വയം മനസിലാക്കിയാണ് ഈ പിന്‍മാറ്റമെന്നും പറയുന്നു. അതേസമയം ഇതുവരെ ഉണ്ടായിരുന്ന പേരുദോഷം മാറ്റിയശേഷം മലയാളത്തില്‍ തിരിച്ചെത്താമെന്ന് നയന്‍സിന് മോഹമുണ്ടെന്നും സൂചനയുണ്ട്. തല്‍ക്കാലം മലയാളത്തില്‍നിന്നുള്ള സംവിധായകര്‍ നയന്‍സിന്റെ ഡേറ്റ് ചോദിച്ച് വാതിലില്‍ മുട്ടേണ്ട എന്നുതന്നെ പറയാം.

Loading...

Leave a Reply

Your email address will not be published.

More News