Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:40 am

Menu

Published on August 7, 2013 at 11:11 am

നയന്‍ താരക്ക് പത്തു വയസ്സ് തികഞ്ഞു

nayantara-completes-10-years

ചെന്നൈ :നയന്‍ താരക്ക് പത്തു വയസ്സ് തികഞ്ഞു .പത്തനംതിട്ട തിരുവല്ലാക്കാരി ഡയാന മറിയം നയന്‍ താരയായി മാറിയിട്ട് പത്തു വര്‍ഷം തികഞ്ഞു എന്നാണ് പറഞ്ഞു വന്നത്.2003 ൽ സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ഡയാന മറിയം എന്ന ഇന്നത്തെ നയന്‍ താരയാണ്.നാടൻ പെണ്‍കുട്ടിയായി സിനിമാലോകത്ത് ചേക്കേറിയ നയൻ താര മലയാളികളുടെ പ്രിയ താരമായി.എന്നാൽ അന്നത്തെ നാടന്‍പെണ്‍കൊടിയല്ല പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ള നയന്‍താര . ഇന്ന് തെന്നിന്ത്യയിലെ ഗ്ലാമര്‍ നായികമാരിലൊരാളാണ് നയന്‍സ്.മനസ്സിനക്കരക്ക് ശേഷം തമിഴ് സിനിമയായ അയ്യായില്‍ ശരത് കുമാറിന്റെ നായികയായ നയന്‍സിന് ചന്ദ്രമുഖിയില്‍ സൂപ്പര്‍സ്റ്റാര്‍ . രജനി കാന്തിന്റെ നായികയാകാന്‍ അവസരം ലഭിച്ചതോടെയാണ് സിനിമയില്‍ സമയം തെളിഞ്ഞത് . മലയാളത്തെ അപേക്ഷിച്ച് തമിഴിലും തെലുങ്കിലുമാണ് നയന്‍സ് കൂടുതലും ചിത്രങ്ങള്‍ ചെയ്തത് . നയൻസിന്റെ കഴിഞ്ഞ പത്ത് സിനിമാ വര്‍ഷങ്ങള്‍ സംഭവ ബഹുലമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News