Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 8:55 pm

Menu

Published on March 9, 2015 at 11:19 am

ജീവയെ ഒഴിവാക്കി നയന്‍താര..!

nayantara-rejects-jiiva-because-of-his-box-office-failures

നയന്‍താരയും ജീവയും വീണ്ടുമൊരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു, ജീവ നായകനാകുന്ന ചിത്രമായതുകൊണ്ട് നയന്‍താര ചിത്രത്തില്‍ നിന്നു പിന്മാറി എന്നാണ്. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം താന്‍ പിന്മാറുന്നു എന്നാണ് നയന്‍താര അണിയറ പ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍ പിന്‍മാറാനുള്ള യഥാര്‍ഥ കാരണം ഇതൊന്നുമല്ലെന്നാണ് കോളിവുഡ് പപ്പരാസികളുടെ കണ്ടെത്തല്‍. സംഭവങ്ങളുടെ സാത്യാവസ്ഥ അറിയാന്‍ വേണ്ടി പേഴ്‌സണലായി ജീവ നയന്‍താരയെ വിളിയ്ക്കാന്‍ ശ്രമിച്ചിരുന്നു വത്രെ. എന്നാല്‍ ജീവയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും നയന്‍ തയ്യാറായില്ലെന്നാണ് കേള്‍ക്കുന്നത്. സമീപ കാലത്ത് ജീവ അഭിനയിച്ച ചിത്രങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടിയ തുകൊണ്ടാണ് നയന്‍താര തിരക്കിന്റെ കാര്യം പറഞ്ഞ് പിന്മാറിയ തെന്നാണ് കേള്‍ക്കുന്നത്. എന്തായാലും നയന്‍താര പിന്മാറിയ സാഹചര്യത്തില്‍, രാംനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജീവയ്ക്ക് നായികയായി ശ്രീദിവ്യ അഭിനയിക്കും എന്നാണ് കേള്‍ക്കുന്നത്. രാംനാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും. ജീവ മൂന്ന് റോളുകള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ സമുദ്രക്കനി അഭിനയിക്കുന്നുണ്ട്. മാര്‍ച്ച് 15ന് ചിത്രീകരണം ആരംഭിക്കും.2006ല്‍ പുറത്തിറങ്ങിയ എന്ന ചിത്രത്തില്‍ ‘ഇ’ എന്ന ചിത്രത്തില്‍ ജീവയ്ക്ക് നായികയായെത്തിയത്  നയൻ താരയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News