Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on May 18, 2015 at 1:31 pm

നയന്‍താര വിവാഹിതയായി…?

nayantara-weds-shivan-in-secret-ceremony

പ്രശസ്ത തെന്നിന്ത്യൻ നടി നയൻതാരയും  യുവസംവിധായകനായ വിഘ്നേശ് ശിവനും വിവാഹിതരായതായി റിപ്പോർട്ടുകൾ.വിവാഹം വളരെ രഹസ്യമായി കൊച്ചിയിലെ പള്ളിയില്‍ വച്ച് നടന്നെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അതീവ രഹസ്യമായി നടന്ന വിവാഹ ചടങ്ങില്‍ സിനിമാ ഇന്റസ്ട്രിയില്‍ നിന്നു പോലും ആരും പങ്കെടുത്തില്ലെന്നാണ് അറിയുന്നത്.ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.വിജയ് സേതുപതിയും നയന്‍സും പ്രധാനവേഷത്തിലെത്തുന്ന ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ  സെറ്റിൽ വെച്ചാണ് ഇരുവരുടേയും പ്രണയവാർത്ത പുറത്തുവന്നത്.ഈ ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ്.ഇവർ രണ്ടു പേരും കൂടി ചില സ്വകാര്യ യാത്രകള്‍ നടത്തിയെന്നും നയൻതാര വിഘ്‌നേശിന് ഒരു ലക്ച്വറി കാറ് സമ്മാനമായി നൽകിയെന്നും, അധികം വൈകാതെ ഇരുവരും വിവാഹിതരാകുമെന്നും  വാർത്തകൾ ഉണ്ടായിരുന്നു.വിഘ്‌നേശ് സംവിധാന രംഗത്തെത്തുന്നത് ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സാന്നിധ്യമറിയിച്ച താരമാണ് വിഘ്നേശ്.സിദ്ദീഖ് സംവിധാനം ചെയ്ത ‘ഭാസ്‌കര്‍ ദി റാസ്‌കല്‍’ ആയിരുന്നു മലയാളത്തിൽ നയൻതാര ചെയ്ത അവസാന ചിത്രം.

Loading...

Leave a Reply

Your email address will not be published.

More News