Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2025 11:42 pm

Menu

Published on October 26, 2013 at 8:09 pm

നസ്രിയ നസിമിനെതിരെ ആഞ്ഞടിച്ചുകൊണ്ട് നയന്‍താര രംഗത്തെത്തി

nayanthara-against-nazriya

തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയാണ് നയ്യാണ്ടി വിവാദത്തില്‍ യുവനടി നസ്രിയ നസിമിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയത്. മുന്‍നിര നടിമാര്‍ പോലും മേനിപ്രദര്‍ശനവും, ഐറ്റം ഡാന്‍സുമൊക്കെ ചെയ്യുന്ന കാലമാണിത്. ശരീരത്തിന്റെ ചെറിയൊരു ഭാഗം പുറത്തു കാണിച്ചതിനെ ഊതിപ്പെരുപ്പിച്ച് കാര്യങ്ങള്‍ ഇത്രെയും വഷളാക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. തമിഴ് സിനിമ ഒരു ഗ്ലാമര്‍ ലോകമാണ്. അതിന്റെ ഭാഗമായവര്‍ ഇത്തരം ചെറിയ കാര്യങ്ങളെ വലിയ പ്രശ്നമാക്കി തീര്‍ക്കരുത്- എന്നാണ് നയൻസിൻറെ വാദം. നസ്രിയ നായികയായ തമിഴ്‌ സിനിമ ‘രാജാ റാണി’ യിലെ മറ്റൊരു നായികയായിരുന്നു നയന്‍സ്. ധനുഷ് നായകനായ ‘നയ്യാണ്ടി’ എന്ന തമിഴ് സിനിമയില്‍ തന്‍റെ ശരീരഭാഗങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കും വിധം ബോഡി ഡബിള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ സൃഷ്ടിച്ചു എന്ന നസ്രിയയുടെ ആരോപണം തമിഴ് സിനിമയെ ആകമാനം പിടിച്ചുകുലുക്കിയിരുന്നു. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ബോളിവുഡിനെ പോലും വെല്ലുന്ന നായികമാര്‍ ഉള്ള ഒരു മേഖലയാണ് തമിഴകം . ‘നസ്രിയ ഒരു കുഴപ്പക്കാരിയാണ്’ എന്നൊരു ഇമേജ് ഇതിനകം തമിഴ് സിനിമാലോകത്ത് പരന്നു കഴിഞ്ഞു. നസ്രിയയ്ക്ക് കരാറായിരുന്ന ചില ചിത്രങ്ങളില്‍ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇത്രയധികം വിവാദങ്ങള്‍ ഉണ്ടായിട്ടും നയ്യാണ്ടി തകര്‍ന്നു വീഴുകയായിരുന്നു. ചിത്രം തകരാന്‍ കാരണം നസ്രിയ ആണെന്ന് പറഞ്ഞു സംവിധായകന്‍ സര്‍ഗുണന് അനുകൂലമായി ഒരു സഹതാപ തരംഗമുയരുകയും ചെയ്തിട്ടുണ്ട്. അതെ സമയം നയ്യാണ്ടി മലയാളം ചിത്രമായിരുന്ന മേലേപ്പറമ്പിലെ ആണ്‍വീടിന്റെ കോപ്പിയടി ആണെന്നും വിവാദം ഉയർന്നിരുന്നു .കോളിവുഡിലെ സംവിധായകരുടെ സംഘടന നസ്രിയയെ ആജീവനാന്തമായി തമിഴില്‍ നിന്നും വിലക്കാനുള്ള ആലോചനയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News