Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബിവറേജിൽ നിന്നും ബിയർ വാങ്ങുന്ന നയൻതാരയുടെ വിഡിയോ ദൃശ്യങ്ങൾ തമിഴ്നാട്ടിൽ വൻവിവാദം സൃഷ്ടിച്ചിരുന്നു.എന്നാൽ നാനും റൗഡി താൻ എന്ന സിനിമയുടെ ഭാഗമായി ചിത്രീകരിച്ചതായിരുന്നു ഇത്. സംസ്ഥാനത്ത് മദ്യനിരോധന സമരം നടക്കുന്ന സമയത്തായിരുന്നു ഇങ്ങനെയൊരു സംഭവം എന്നത് വിവാദങ്ങൾ കൊഴുപ്പിച്ചു .
സിനിമയ്ക്കു വേണ്ടിയാണെങ്കിലും ഒരു സ്ത്രീയെ കൊണ്ട് മദ്യം വാങ്ങിക്കുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഇതിനെതിരെ ഹിന്ദു മക്കൾ കക്ഷി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. സിനിമയിൽ നയൻതാരയുടെ ഈ രംഗം നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ സിനിമയ്ക്കെതിരെയും നയൻതാരയ്ക്കെതിരെയും സമരം നടത്തുമെന്നും സംഘടന അന്ന് വ്യക്തമാക്കിയിരുന്നു.പക്ഷെ സിനിമ റിലീസ് ചെയ്തിട്ടും ഈ രംഗം ഇവർ നീക്കം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ഈ വിവാദരംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മറ്റു ചില സംഘടനകളും രംഗത്തെത്തിയിട്ടുണ്ടെന്നും കേൾക്കുന്നു.
Leave a Reply