Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:43 am

Menu

Published on July 11, 2013 at 1:27 pm

നയന്‍താര വീണ്ടും സിനിമാ ലോകത്ത്; അനാമികയായി

nayanthara-gets-a-new-look-for-kahaanis-tamil-version-anamika

ചെന്നൈ :നീണ്ട ഇടവേളക്ക് ശേഷം നയന്‍താര വീണ്ടും സിനിമാ ലോകത്തേക്ക് കാൽ വക്കുന്നു.എന്നാല്‍ തിരിച്ചുവരവില്‍ അഭിനയ സാധ്യത ഉള്ള വേഷങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കു എന്ന തീരുമാനത്തിലാണ് നയന്‍സ് .തെലുങ്കില്‍ അഭിനയിച്ച രാമാരാജ്യം എന്ന ചിത്രത്തിൻറെ വന്‍ വിജയമാണ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ തന്നെ ചിത്രങ്ങള്‍ വിജയിപ്പിക്കാം എന്ന് നയന്‍സിനെ മനസിലാക്കികൊടുത്തത് . രാമരാജ്യത്തില്‍ സീതാ ദേവിയുടെ വേഷത്തിലാണ് നയന്‍സ് എത്തിയത് . ആ ചിത്രത്തിലെ നയന്‍താരയുടെ പ്രകടനം കണ്ട ‘ഹാപ്പി ഡേയ്‌സ്’ ഉള്‍പ്പെടെയുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശേഖര്‍ കമ്മുല തന്‍റെ പുതിയ ചിത്രമായ അനാമികയിലേക്ക് നയന്‍താരയെ ക്ഷണിക്കുകയായിരുന്നു .ഹിന്ദിയില്‍ വിദ്യാബാലന്‍ അഭിനയിച്ച് വിജയിപ്പിച്ച ചിത്രമായ കഹാനി എന്ന ചിത്രത്തിൻറെ തമിഴ്, തെലുങ്ക് പതിപ്പാണ് അനാമിക.തൃഷ ,അനുഷ്ക തുടങ്ങിയ മുന്‍നിര നായികമാരെ പരിഗണിച്ച ശേഷമാണ് ശേഖര്‍ അനാമികയാകാന്‍ നയന്‍താരയെ സമീപിക്കുന്നത് . ലണ്ടനില്‍ നിന്നും, കാണാതായ തൻറെ ഭര്‍ത്താവിനെത്തേടി കൊല്‍ക്കത്തയിലെത്തുന്ന ഗര്‍ഭിണിയായ യുവതിയുവടെ കഥയാണ് കഹാനിയിൽ പറയുന്നത്.തെലുങ്കില്‍ ചിത്രത്തിന് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അനാമിക പോലൊരു ചിത്രം സംവിധാനം ചെയ്യുന്നത് കടുത്ത വെല്ലുവിളിയാണെന്നും ശേഖര്‍ പറയുന്നു.കീരവാണിയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്.അതെ പേരില്‍ തന്നെ ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാനും ആലോചനയുണ്ടെന്ന് ശേഖര്‍ അറിയിച്ചു . നയന്‍താരയുടെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന വേഷമാണ് ചിത്രത്തിലേത് .

Loading...

Leave a Reply

Your email address will not be published.

More News