Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:28 pm

Menu

Published on October 8, 2016 at 4:24 pm

ആരാധകരെ ഞെട്ടിച്ച് നയന്‍‌താര…..

nayanthara-new-look-as-ratnamahadevi

പ്രമുഖ സംവിധായകനായ ഗോകുല്‍ ഒരുക്കി തമിഴ്, തെലുങ്ക്, ഭാഷ കളിലായി പുറ ത്തിറ ങ്ങുന്ന ‘കാഷ്‌ മോരാ’എന്ന പുതിയ ചിത്ര ത്തില്‍ ശക്ത യായ രത്‌ന മഹാ ദേവി എന്ന രാജ കുമാരി യായി നയന്‍ താര സ്ക്രീനില്‍ എത്തുന്നു.

തമിഴ് ചിത്രം കഷ്‌മോര നേരത്തെ ചര്‍ച്ചാ വിഷയമായത് കാര്‍ത്തിയുടെ വ്യത്യസ്ത വേഷപ്പകര്‍ച്ച കൊണ്ടായിരിന്നു. ഗോകുല്‍ ദാസ് സംവിധാനം ചെയ്യുന്ന കാഷ്‌മോര യില്‍ കാര്‍ത്തി മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത് എന്ന വാര്‍ത്ത സിനിമ ലോകത്തെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ആതുപോലായിരുന്നു കഷ്‌മോരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. തല മൊട്ടയടിച്ച് നീണ്ട താടിവളര്‍ത്തി കരുത്തനായ യോദ്ധാവായാണ് കാര്‍ത്തി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ബാഹുബലിയിലെ കട്ടപ്പയുടെ രൂപത്തോട് സാദൃശ്യം തോന്നുന്ന രൂപപ്പകര്‍ച്ചയാണ് കാര്‍ത്തിയുടേത്.

ചിത്രത്തില്‍ കാര്‍ത്തി ആരാധകരെ പുതിയ രുപത്തിലൂടെ ഞെട്ടിച്ചതിന് പിന്നാലെ നയന്‍താരയുഒ ആരാധകരെ അതിശയിപ്പിക്കുന്ന രൂപപ്പകര്‍ച്ചയുമായാണ് എത്തുന്നത്. ശക്തയായ രത്‌നമഹാദേവി എന്ന രാജകുമാരിയായാണ് നയന്‍താര കാഷ്‌മോരയിലെത്തുന്നത്. കാര്‍ത്തിയുടെ കഥാപാത്രത്തോളം തന്നെ പ്രധാന്യമുള്ളതാണ് നയന്‍താരയുടെ വേഷവും.
ഫാന്റസി, ഹൊറര്‍, ചരിത്രം, വര്‍ത്തമാനം എന്നിവ കൂട്ടിയിണക്കിയ ചിത്രത്തില്‍ മുന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് കാര്‍ത്തി പ്രത്യക്ഷപ്പെടുന്നത്. 47 വ്യത്യസ്ത ഗെറ്റപ്പുകള്‍ പരീക്ഷിച്ചതില്‍ നിന്ന് മൂന്ന് എണ്ണമാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി സംവിയായകന്‍ തിരഞ്ഞെടുത്തത്. നയന്‍താരക്കു പുറമെ ശ്രീദിവ്യയും ചിത്രത്തില്‍ നായികയായെത്തുന്നുണ്ട്. ചിത്രം ദീപാവലിക്ക് പുറത്തിറങ്ങും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News