Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 12:39 pm

Menu

Published on October 21, 2016 at 9:34 am

ഗോസിപ്പുകള്‍ക്ക് വിരാമം…..നയന്‍താര വിവാഹിതയാകുന്നു;വരൻ…?

nayanthara-to-marry-vignesh-shivan-soon

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.  അടുത്ത വര്‍ഷം ഇരുവരും വിവാഹിതരാകുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഏറെ നാളുകളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇപ്പോള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം അടുത്ത വര്‍ഷത്തോടെ ഇരുവരും വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വിവാഹത്തിന് ശേഷവും അഭിനയം തുടരാന്‍ തന്നെയാണ് നയന്‍‌താര തീരുമാനിച്ചിരിക്കുന്നതെന്നും അറിയുന്നു വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക.വിഘ്നേഷിന്‍റെ അടുത്ത ചിത്രത്തിലും നയന്‍സ് തന്നെയാണ് നായികയാകുന്നത്.

nayans

ഒരിടവേളക്ക് ശേഷം നയന്‍താരക്ക് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ച ചിത്രമായിരുന്നു ഇത്. അടുത്തിടെ നടന്ന ചലച്ചിത്ര അവാര്‍ഡ് നിശകളില്‍ ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തിരുന്നത്. കഴിഞ്ഞ തിരുവോണദിനത്തില്‍ ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് നയന്‍താര മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്.

മലയാളത്തില്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയില്‍ നായികയായി തുടക്കം കുറിച്ച ഡയാന മേരി കുര്യനെന്ന നയന്‍താര വളരെ പെട്ടെന്നാണ് തെന്നിന്ത്യയുടെ താരറാണിയെന്ന സിംഹാസനം പിടിച്ചടക്കിയത്.

nayan

തമിഴിലും തെലുങ്കിലും കന്നഡയിലും മുന്‍നിര നായകന്‍മാരോടൊപ്പം അഭിനയിച്ച നയന്‍താര തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലും കഥാപാത്രങ്ങളിലും സൂക്ഷ്മത പ്രകടിപ്പിച്ചിരുന്നു. നയന്‍താരയുടെ രണ്ടാം വരവില്‍ പുറത്തിറങ്ങിയ രാജാറാണി തമിഴില്‍ സൂപ്പര്‍ഹിറ്റായിരുന്നു. കാര്‍ത്തി നായകനായ കഷ്‌മോരയാണ് നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News