Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിമ്പുവും നയന്‍താരയും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘ഇതു നമ്മ ആള്’. നയന്‍താരയും ചിമ്പുവും തമ്മില്‍ നേരത്തേയുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവരും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിച്ചത്. എന്നാല്‍ ഇവര്‍ തമ്മില്‍ വീണ്ടും തെറ്റിയതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു നമ്മ ആളിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്നം. ചിത്രത്തിലെ ഒരു ഗാനരംഗത്തിന് നയന്‍താര ഡേറ്റ് നല്‍കുന്നില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവും ചിമ്പുവിന്റെ അച്ഛനുമായ ടി രാജേന്ദ്രന്‍, നടിഗര്‍ സംഘത്തിന് പരാതി നല്‍കിയിരുന്നു. അതേസമയം നയന്‍താര തനിക്ക് ലഭിക്കാനുള്ള പ്രതിഫലത്തിന്റെ ബാക്കി ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളും വന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ പാണ്ഡിരാജന്‍ ഇതുസംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നു.
അടുത്ത ആഴ്ച വേണമെങ്കിലും ചിത്രം റിലീസ് ചെയ്യാം. പക്ഷേ ചിത്രത്തില്‍ ഒരു തകര്‍പ്പന്‍ ഗാനരംഗം വേണമെന്ന് ടി ആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടിആറും, ചിമ്പുവും, നയന്‍താരയും ഈ രംഗത്തിൽ ആവശ്യമാണ്. ചിത്രത്തിന്റെ പ്രമേയത്തിന് അത്തരമൊരു ഗാനം ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷേ നിര്‍മ്മാതാവിനു വേണ്ടി ചിന്തിക്കുന്ന സംവിധായകനാണ് ഞാന്‍ . അത്തരമൊരു ഗാനം മാര്‍ക്കറ്റിംഗിനു ഉപകരിക്കും. അത് എന്റേതായ രീതിയില്‍ ചിത്രീകരിക്കണമെന്ന് മാത്രമായിരുന്നു എന്റെ ആവശ്യം. അത് അവര്‍ അംഗീകരിച്ചു. ഈ രംഗം ചിത്രീകരിക്കുന്നതിനായി അവര്‍ നയന്‍താരയുടെ ഡേറ്റ് വീണ്ടും ചോദിച്ചു. മുമ്പ് അവര്‍ ചിത്രീകരണത്തിനായി എട്ടുതവണ ഡേറ്റ് നല്‍കിയതാണ്. പക്ഷേ അത് അവര്‍ക്ക് ഉപയോഗിക്കാനായില്ല. പാട്ട് ശരിയാകാത്തതായിരുന്നു കാരണം. എന്റെ അറിവുവച്ച് നയന്‍താര വന്‍ പ്രതിഫലം വാങ്ങുന്നയാളാണ്. പക്ഷേ അവര്‍ അതൊന്നും ഈ ചിത്രത്തിനു വാങ്ങിച്ചില്ല. നയന്‍താര പറയുന്നത് അവര്‍ക്ക് പ്രതിഫലം വേണമൊന്നുപോലുമില്ലെന്നാണ്. പെട്ടെന്ന് ചിത്രം റിലീസ് ചെയ്യണമെന്നു മാത്രമാണു നയന്‍താരയുടെ ആവശ്യം. അവര്‍ക്ക് ചിത്രത്തിന്റെ കഥയില്‍ വിശ്വാസമുണ്ട്. വളരെ കൃത്യതയോടെ നയന്‍താര അവരുടെ ഭാഗം 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്..
Leave a Reply