Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:43 am

Menu

Published on August 5, 2016 at 12:09 pm

പുതിയ ചിത്രത്തിന് വേണ്ടി നയന്‍താര ചെയ്ത ആ സാഹസം….സംവിധായകന്‍ ഞെട്ടി..!!

nayantharas-high-risk-blade-play-in-mouth-for-thirunaal

കഥാപാത്രത്തിനെ  പൂർണ്ണതക്കായി  എന്ത് വിട്ടു വീഴ്ച്ചയും ചെയ്യാൻ മടിയില്ലാത്ത  താരമാണ് നയന്‍താര ഇതുകൊണ്ട്  തന്നെയാണ്  നയൻ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ ലേഡിയായി നിലനില്‍ക്കുന്നതും.എന്തായാലും  ഇത്തവണ താരം ചെയ്തത് കുറച്ച് കടുത്തുപോയെന്നാണ്  ആരാധകർ  പോലും ചോദിക്കുന്നത്.ജീവനായകനാകുന്ന തിരുനാള്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നയന്‍താരയുടെ സാഹസികാഭിനയം. വായില്‍ ബ്ലെയിഡ് വച്ച് പൊട്ടിച്ച് തുപ്പണം. ചെയ്യുമോ എന്നറിയാതെ സംശയത്തോടെയാണ് സംവിധായകന്‍ നയന്‍താരയോട് ആ രംഗത്തെ കുറിച്ച് പറഞ്ഞത്. എന്നാൽ ഒരു മടിയും  കൂടാതെ തന്നെ  നയൻസ്  ഈ  രംഗം ചെയ്യാൻ  രംഗത്ത് വരികയായിരുന്നു.

ഒരു ഗ്രാമത്തിലെ ചെറിയ ഗുണ്ടയായ ജീവയുടെ നായക കഥാപാത്രത്തിന് വായില്‍ ബ്ലെയിഡ് വയ്ക്കുന്ന ശീലമുണ്ട്. ആരോടെങ്കിലും ദേഷ്യം വന്നാല്‍ അത് വായില്‍ വച്ച് ചവച്ച് മുഖത്ത് തുപ്പും. നായകന് വേണ്ടിയാണ് നയന്‍ വായില്‍ ബ്ലെയിഡ് വയ്ക്കുന്നത്.ജീവയുമായുള്ള ഒരു ചുംബന രംഗമായിരുന്നു അത്. ചുംമ്പിച്ച് കഴിയുമ്പോള്‍ ജീവയുടെ വായിലുള്ള ബ്ലെയിഡ് നയന്‍താര വായില്‍ വച്ച് പൊട്ടിച്ച് തുപ്പണം. വളരെ അനായാസമായി നയൻ ഈ രംഗം അവതരിപ്പെച്ചെന്നാണ്  അറിയുന്നത്. രാംനാഥ് സംവിധാനം ചെയ്യുന്ന തിരുനാള്‍ എന്ന ചിത്രത്തില്‍ ടീച്ചറായിട്ടാണ് നയന്‍താര എത്തുന്നത്. ചിത്രം ഈ ആഗസ്റ്റ് 5 ന്  റിലീസ് ചെയ്യും

Loading...

Leave a Reply

Your email address will not be published.

More News