Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : ഇപ്പോൾ സിനിമ താരങ്ങളും ഫേസ്ബുക്ക്ള്‍ സജീവമാണ്.എല്ലാവരും കൂടുതല്‍ ആരാധകരെ സ്വന്തമാക്കി സോഷ്യല്‍ മീഡിയകളിൽ സൂപ്പര്‍ സ്റ്റാര്‍ ആകാനുള്ള മത്സരത്തിലാണ്. ഇതുവരെ മോഹൻലാൽ – മമ്മുട്ടി യായിരുന്നു ഫേസ്ബുക്കിലെ രാജാക്കന്മാർ . എന്നാൽ പുതുമുക താരങ്ങളുടെ വരവോടെ ഈ രാജാക്കന്മാർ പിന്തള്ളപ്പെടുകയാണ്.സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ മനസിലാക്കിയ പുതുമുക താരങ്ങൾ ഫേസ്ബുക്ക് പേജ് ലൈക്കുകൾ വാരിക്കൂട്ടുകയാണ്.
യുവനടി നസ്രിയ നസീം സൂപ്പര്‍താര ആരാധകരെ ഞെട്ടിച്ചുകൊണ്ട് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജ് ലൈക്കുകളെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തി.ഇപ്പോൾ മോഹൻലാലിനേയും കടത്തിവെട്ടി.നേരം എന്ന സിനിമയിലൂടെ നസ്രിയയുടെ സിനിമാ ലോകത്തെ നല്ല നേരം തെളിഞ്ഞിരിക്കുകയാണ്.നേരം എന്ന ഒരൊറ്റ ചിത്രത്തിലൂടെ നസ്രിയ മലയാളത്തിലും തമിഴിലും ശ്രദ്ധേയയായി. 6 ലക്ഷം ലൈക്ക് ഒറ്റ ദിവസം കൊണ്ട് കീശയിലാക്കിയ നസ്രിയ സൂപ്പര്‍ താരം മമ്മൂട്ടിയുടെ പേജിനെ കടത്തി വെട്ടുകയായിരുന്നു.6 ലക്ഷത്തില്‍ താഴെ ആയിരുന്നു അന്ന് മമ്മൂട്ടിയുടെ ലൈക്കുകളുടെ എണ്ണം. തന്റെ പേരിലുളള ഫേസ്‌ബുക്ക് പേജുകളെല്ലാം മെര്‍ജ് ചെയ്‌ത് ഒന്നാക്കിയാണ് നസ്രിയ പെട്ടെന്ന് ഇത്രയുമധികം ലൈക്കുകള്‍ സ്വന്തമാക്കിയത് എന്നായിരുന്നു വിശദീകരണം. എന്നാല്‍ ഒരു കാലത്ത് കേരളക്കാരെ കുളിരണിയിച്ച ഷക്കീലയുടെ പേരിലുള്ള മൂന്ന് ഫേസ്ബുക്ക് പേജുകള്‍ മെര്‍ജ് ചെയ്താണ് നസ്രിയ ഇത്രയധികം ലൈക്കുകള്‍ സ്വന്തമാക്കിയാതെന്ന് ആരോപണവും ഇതോടൊപ്പം ശക്തമായി.
Leave a Reply