Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on June 11, 2015 at 3:40 pm

പഴയ കാർ ‘ദു:ശ്ശകുനം’; നസ്‌റിയ പുതിയ ബന്‍സ് വാങ്ങി…!

nazriya-buys-benz-car-as-she-feels-old-car-is-ill-omened

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നസ്രിയയുടെ റെയ്ഞ്ച് റോവര്‍ കാര്‍ അപകടത്തില്‍പെട്ടത് വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ ന്യൂ തീയറ്ററിന്‌ മുന്നില്‍ വച്ചാണ്‌ നസ്രിയയുടെ കെ.എല്‍ 04 ജി 2813 നമ്പര്‍ റെയ്‌ഞ്ച് റോവര്‍ മറ്റൊരു കാറുമായി ഉരസിയത്‌. ഇതേതുടര്‍ന്ന്‌ നസ്രിയ വഴിയില്‍ ഇറങ്ങി വാഹന ഉടമയുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അപകടമുണ്ടാക്കിയ റെയ്ഞ്ച് റോവര്‍ ഉപേക്ഷിച്ച് നസ്രിയ പുതിയ ബെന്‍സ് വാങ്ങിയെന്നാണ് സിനിമാ വൃത്തങ്ങളില്‍ പ്രചരിക്കുന്ന പുതിയ വാര്‍ത്ത. അപകടമുണ്ടാക്കിയ കാര്‍ ദുശ്ശകുനമായതിനാല്‍ നസ്രിയ ബെന്‍സ് വാങ്ങിയെതെന്നാണ് വാര്‍ത്ത.പ്രമുഖ ഓണ്‍ലൈന്‍സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.അതേസമയം നസ്രിയയോ ഫഹദ് ഫാസിലോ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഫഹദ് പഴയ കാര്‍ മറ്റൊരാള്‍ക്ക് കൊടുക്കുന്നതിന്റെ ഫോട്ടോ താരം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അരികത്തായി നസ്രിയയേയും കാണാം. സംഭവമെന്തായാലും നസ്‌റിയ നസീമും അന്ധവിശ്വാസത്തിന് പിന്നാലെ എന്നൊക്കെ പറഞ്ഞ് പുതിയ കാര്‍ വാങ്ങിയതിനേയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Nazriya buys Benz car as she feels old car is ill-omened

 

Loading...

Leave a Reply

Your email address will not be published.

More News