Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 6:19 pm

Menu

Published on June 20, 2013 at 10:58 am

ഗ്ലാമർ റോളുകൾ ചെയ്യാൻ താത്പര്യമില്ല : നസ്റിയ

nazriya-dont-want-to-do-glamorous-roles

നേരം എന്ന ചിത്രത്തിലൂടെ തമിഴിലും മലയാളത്തിലും മികച്ച നടിയായി പേരെടുത്ത നസ്റിയയ്ക്കു ഗ്ലാമറസാകാൻ താത്പര്യമില്ലെന്ന് വാർത്തകൾ. ഗായിക, അവതാരിക, നടി എന്നീ നിലകളിൽ തന്റെ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്യുന്ന നസ്റിയയ്ക്കു പ്രേക്ഷകർ ഇഷ്ടപ്പെടുന്ന, അവരുമായി ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണത്രെ താത്പര്യം. കുറേ സിനിമകൾ ചെയ്യുന്നതിനേക്കാളും നല്ല കുറച്ചു സിനിമകൾ ചെയ്യുന്നതിനാണു താൻ പ്രാധാന്യം കല്പിക്കുന്നതെന്നും നസ്റിയ പറയുന്നു. പളുങ്ക് എന്ന ചിത്രത്തിൽ ബാലനടിയായി വെള്ളിത്തിരയിലെത്തി നസ്റിയ, നിവിൻ പോളിയുമൊത്ത് അഭിനയിച്ച യുവ എണ്ണ ആൽബത്തിലൂടെയാണ് പ്രശസ്തയാകാൻ തുടങ്ങിയത്. തുടർന്നാണ് നേരം തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയത്.ധനുഷ് നായകനായ നെയ്യാണ്ടിയും ആര്യ നായകനായ രാജാറാണിയുമാണ് ഇനി നസ്റിയ അഭിനയിച്ച പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Loading...

Leave a Reply

Your email address will not be published.

More News