Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 5:15 am

Menu

Published on October 10, 2013 at 4:33 pm

വിവാദങ്ങളെക്കുറിച്ച് വിശദീകരണവുമായി നസ്രിയ ഫെയ്‌സ്ബുക്കില്‍

nazriya-explanation-for-the-events-related-to-naiyaandi

തൻറെ പുതിയ ചിത്രമായ നയ്യാണ്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് വിശദീകരണവുമായി യുവ നടി നസ്രിയ നസീം ഫെയ്‌സ്ബുക്കില്‍. ഡ്യൂപ്പിനെ ഉപയോഗിച്ച് നഗ്നത ഷൂട്ട് ചെയ്ത് തൻറെ പേരില്‍ കാണിക്കുന്നു വിവാദ രംഗങ്ങള്‍ ചിത്രത്തിൻറെ ട്രെയിലറില്‍ നിന്നും നീക്കിയതിനെത്തുടര്‍ന്നാണ് പരാതി പിന്‍വലിച്ചത് എന്നാണ് വിശദീരണം.
‘എനിക്ക് ശരിയെന്ന് തോന്നിയതിനു വേണ്ടി പോരാടാന്‍ ശക്തി ലഭിച്ചത് ആരാധകരുടെ പിന്തുണയാണ് എന്ന് എല്ലാവരും മനസ്സിലാക്കുമെന്ന് കരുതുന്നു. പരാതി നല്‍കിയതും മറ്റും പബ്ലിസിറ്റിക്ക് വേണ്ടി ഞാന്‍ ചെയ്തതാണ് എന്ന് കേട്ട് പലരും വിഷമത്തിലും ദേഷ്യത്തിലുമാണ്. ഇക്കാര്യത്തില്‍ എനിക്ക് നിങ്ങളുടെ വിശ്വാസം കൂടെ വേണമെന്ന് ആവശ്യപ്പെടാനേ കഴിയു. കാരണം എന്നെ പോലെ വളര്‍ന്നു വരുന്ന വരുന്ന കലാകാരിയ്ക്ക് ഇതിനകം നിങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള സ്‌നേഹവും പരിഗണനയ്ക്കും മുകളില്‍ ഒന്നും എനിക്ക് ആവശ്യമില്ല.’ നസ്രിയ വ്യക്തമാക്കുന്നു.
ഒരു ധനുഷ് ചിത്രത്തിന് കെട്ടിച്ചമയ്ക്കുന്ന പബ്ലിസിറ്റിയുടെ ആവശ്യമില്ല. സത്യത്തില്‍ അത്തരം ചിത്രങ്ങള്‍ ആണ് എന്നെ പോലുള്ള കലാകാരികള്‍ക്ക് പബ്ലിസിറ്റി നല്‍കുന്നത്. നൂറു കണക്കിന് കലാകാരന്മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും രക്തത്തിന്റെയും വിയര്‍പ്പിന്റെയും വിലയായ ഒരു സിനിമയെ പിന്‍പറ്റി സ്വയം പ്രൊമോട്ട് ചെയ്യാന്‍ ശ്രമിക്കാന്‍ ഞാന്‍ ഒരു മണ്ടിയായിരിക്കണം. നയ്യാണ്ടി ഒരു മികച്ച കുടുംബ ചിത്രമാണ്. ആ സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങളെല്ലാവരും എനിക്കൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’ഒരു ധനുഷ് ചിത്രത്തിന് കെട്ടിച്ചമയ്ക്കുന്ന പബ്ലിസിറ്റിയുടെ ആവശ്യമില്ല. സത്യത്തില്‍ അത്തരം ചിത്രങ്ങള്‍ ആണ് എന്നെ പോലുള്ള കലാകാരികള്‍ക്ക് പബ്ലിസിറ്റി നല്‍കുന്നത്. നൂറു കണക്കിന് കലാകാരന്മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും രക്തത്തിന്റെയും വിയര്‍പ്പിന്റെയും വിലയായ ഒരു സിനിമയെ പിന്‍പറ്റി സ്വയം പ്രൊമോട്ട് ചെയ്യാന്‍ ശ്രമിക്കാന്‍ ഞാന്‍ ഒരു മണ്ടിയായിരിക്കണം. നയ്യാണ്ടി ഒരു മികച്ച കുടുംബ ചിത്രമാണ്. ആ സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങളെല്ലാവരും എനിക്കൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News