Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം കഴിഞ്ഞിട്ടും ഫഹദ് ഫാസിലിന് ഒന്ന് വിശ്രമിക്കാൻ പോലും സമയം ലഭിച്ചിട്ടില്ല.സിനിമയിൽ അത്രയ്ക്ക് തിരക്കാണ് ഫഹദിന്. പുതിയ നിരവധി ചിത്രങ്ങളിൽ ഫഹദ് കരാറൊപ്പിട്ടിട്ടുമുണ്ട്.എന്നാൽ ഈ തിരക്കിനിടയിലും നസ്രിയയ്ക്കൊപ്പം ചെലവഴിക്കാൻ ഫഹദ് സമയം കണ്ടെത്താറുണ്ട്. വിവാഹ ശേഷം സിനിമയിൽ നായകന്മാരുടെ മാര്‍ക്കറ്റ് ഇടിയും എന്ന് ചിലർ പറയാറുണ്ട്. എന്നാൽ ഫഹദിൻറെ കാര്യത്തിൽ അങ്ങനെയൊന്നും തന്നെ ഉണ്ടായിട്ടില്ല. ഈയിടെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ഫഹദ് തൻറെ ഭാര്യ നസ്രിയയെക്കുറിച്ച് പറയുകയുണ്ടായി. വിവാഹം കഴിഞ്ഞതോടെ സിനിമയിലെ എൻറെ മാർക്കറ്റ് ഇടിഞ്ഞെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നും, നസ്രിയ തനിക്ക് സിനിമയേക്കാൾ വലുതാണെന്നും ഫഹദ് പറഞ്ഞു. അഭിനയത്തിൽ നസ്രിയയുടെ വിലക്കുകൾ ഒന്നുമില്ലെങ്കിലും നിർമ്മാണത്തിൽ അത്ര വലിയ പങ്ക് വഹിക്കേണ്ടെന്ന് നസ്രിയ പറഞ്ഞിട്ടുണ്ടെന്നും ഫഹദ് അഭിമുഖത്തിൽ പറഞ്ഞു.ഫഹദ് ആദ്യമായി നിർമ്മാതാവായ ഇയ്യോബിന്റെ പുസ്തകം ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടർന്നു വരികയാണ്.
Leave a Reply