Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:36 am

Menu

Published on November 30, 2013 at 3:22 pm

‘നിവിനുമായി നല്ല അടുപ്പമാണ്’-നസ്രിയ നസീം

nazriya-nazim-said-that-she-is-more-close-to-nivin-pauly

നിവിന്‍ പോളിയുടെ വളരെ അടുത്തയാളാണ് താനെന്നാണ് നസ്രിയയുടെ വെളിപ്പെടുത്തല്‍.ഒന്നോ രണ്ടോ സിനിമകള്‍ ഒന്നിച്ച്‌ അഭിനയിച്ചതോടെ നിവിന്‍ നസ്രിയയുടെ ഹൃദയത്തില്‍ കയറിപ്പറ്റിയത്രേ.തങ്ങള്‍ ഇപ്പോള്‍ വളരെ ക്‌ളോസ് ആണെന്നാണ് താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.അതിനപ്പുറത്തേക്ക്‌ കടത്തി ചിന്തിക്കാന്‍ തക്കവിധത്തില്‍ ഒന്നും തന്നെ താരം പറഞ്ഞിട്ടില്ല.എന്നാല്‍ അടുത്ത കാലത്ത്‌ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പ്രേമിക്കാന്‍ താന്‍ മറന്നു പോകുമോ എന്ന്‌ താരം പറഞ്ഞതിനെ ഇതുമായി ദയവ്‌ ചെയ്‌ത് കൂട്ടി വായിച്ചേക്കരുത്‌.ഇരുവരും തമ്മില്‍ അത്ര ആഴത്തിലുള്ള സൗഹൃദമാണ്‌.നേരം എന്ന ചിത്രത്തില്‍ കാമുകീ കാമുകന്‍മാരായി അഭിനയിച്ച ഇരുവരും ഓംശാന്തി ഓശാനയിലും നായികാനായകന്‍മാരായി പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുകയാണ്‌.ഇതു മാത്രമല്ല,ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തെ ആഘോഷത്തിന്റെ ഭാഗമായുള്ള മലയാള സിനിമാക്കാരുടെ പരിപാടിക്കിടയിലും നസ്രിയയുടെ കൂട്ട്‌ നിവിനായിരുന്നു.നിവിനുമായി താന്‍ വളരെ അടുപ്പത്തിലാണെന്ന്‌ പറഞ്ഞ നസ്രിയ മീരാനന്ദന്‍,മേഘ്‌നാരാജ്‌,ആന്‍ അഗസ്‌റ്റിന്‍ തുടങ്ങിയവരുമായും താന്‍ നല്ല സൗഹൃദത്തിലാണെന്ന്‌ വ്യക്‌തമാക്കിയിരിക്കുകയാണ്‌.എന്തായാലും നെയ്യാണ്ടി ഉണ്ടാക്കിയ കുഴപ്പങ്ങള്‍ കാരണം താരം ഇനി എന്ത്‌ പുകിലാണ്‌ ഒപ്പിക്കുന്നത്‌ എന്നറിയാന്‍ പിന്നാലെ നടക്കുകയാണ്‌ ഇപ്പോള്‍ മാധ്യമങ്ങള്‍. എന്നാല്‍ തന്റേതായ കാര്യത്തിന്‌ നിലപാടില്‍ ഉറച്ചുനിന്ന താരം തന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്‌.ഇപ്പോള്‍ ‘സലാല മൊബൈല്‍സ്’എന്ന ചിത്രത്തിന്റെ ഡബ്ബിങ് തിരക്കിലാണ് നസ്‌റിയ.ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നസ്‌റിയയുടെ നായകനായി എത്തുന്നത്.തമിഴും മലയാളവും ഒന്നിച്ചുകൊണ്ട് പോകാനാണ് തനിക്കാഗ്രഹമെന്ന് നസ്‌റിയ പറഞ്ഞു.തനിക്ക് തൃപ്തി തോന്നുന്ന വേഷങ്ങളുള്ള ചിത്രങ്ങളില്‍ അഭിനയിക്കും. രണ്ടിനും തുല്യപ്രാധാന്യമാണ് നല്‍കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News